ഇക്വിറ്റിയും ഈക്വാലിറ്റിയും / Equity & Equality

സ്ത്രീ ബോധോദയത്തിന്റെ (Women Enlightenment) ആവശ്യകതയെക്കുറിച്ച് ഒരു സെമിനാറിൽ ഞാൻ സംസാരിച്ചുകഴിഞ്ഞപ്പോൾ പ്രശസ്തനായ ഒരു പ്രഫസർ സദസ്സിൽനിന്ന് എഴുന്നേറ്റു. Gender Equity ആണ് ശരി, Gender Equality അല്ല എന്നു വളരെ ഉറപ്പോടെ അദ്ദേഹം പ്രഖ്യാപിച്ചു. Gender, Gender Equity, Gender Equality – ഇവയെക്കുറിച്ചുള്ള ധാരണകൾ സമൂഹത്തിൽ ഇനിയുമെത്ര വ്യക്തമാകാനിരിക്കുന്നു. പഴയ തലമുറയിലെ പലരും ‘തുല്യത ‘ എന്ന ആശയത്തിൽ മുന്നേറുന്നുണ്ട്. പക്ഷേ, ശീലമെന്നതുപോലെ പഴയ വിചാര മാതൃകകളും ആചാരരീതികളും നയസമീപനങ്ങളും അവർ പിന്തുടർന്നുപോരികയും ചെയ്യുന്നു. …

നിരുപാധിക സ്നേഹത്തിലേക്ക് വിശ്വാസം വിടരുന്ന ആവാസവ്യവസ്ഥ

പ്രഫ. ലീന ജോസ് ടി Ecosystems that foster unconditional love നിരുപാധിക കരുണാർദ്രസ്‌നേഹം (Unconditional Merciful Love) എന്ന പാരഡൈമിൽ ജീവനെയും ജീവിതത്തെയും കണ്ടെത്തുക. അതിനുള്ള വ്യൂസ്‌പേപ്പർ സെഷനുകളുടെ തുടക്കത്തിൽ കഴിഞ്ഞയാഴ്ച ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണു ചെയ്തത്: മാറിയ ലോകത്തിന്, പുതിയ യുഗത്തിന്, നിരുപാധിക കരുണാർദ്രസ്‌നേഹത്തിന്റെ നല്ല വർത്തമാനമല്ലേ വേണ്ടത്? അതു വേണ്ട എന്ന് ആരും പറഞ്ഞില്ല. അത്തരത്തിലുള്ള സ്‌നേഹം അനുഭവിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യാനുള്ള ആഗ്രഹത്തിലാണു നാമെല്ലാവരും. പക്ഷേ, പലപ്പോഴും പറ്റുന്നില്ല. പറ്റുന്നതിന് എന്താണു …

പുതിയൊരു ദൈവവിചാരത്തിന്റെ യുഗം

വ്യൂസ്പേപ്പർ ടീം (രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്നു മെത്രാന്മാരും രണ്ടു ഡസൻ വൈദികരും പങ്കെടുത്ത 2022 ഫെബ്രുവരി 9-ലെ വ്യൂസ്‌പേപ്പർ സെഷനിൽ പാരഡൈം ഷിഫ്റ്റ് ഫെസിലിറ്റേറ്റർ പ്രഫ. ലീന ജോസ് ടി. നടത്തിയ അവതരണത്തെ ആധാരമാക്കി) ”ഒരു ആശയത്തിന്റെ സമയം ആഗതമായാൽ എല്ലാ സൈന്യങ്ങളെയുംകാൾ അതു ശക്തമാണ് ” എന്ന് വിക്ടർ യൂഗോ. നിരുപാധികസ്‌നേഹം (Unconditional Love) ആണു ദൈവം. എല്ലാവരെയും ഭയത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്ന നിരുപാധിക സ്നേഹത്തിന്റെ ആ സത്യമാണു യേശുവിൽ സമ്പൂർണ്ണമാക്കപ്പെട്ട ദൈവാവിഷ്‌കരണം. ഇതു …

ഹാർഡ് വർക്കിൽനിന്ന് സ്മാർട്ട് വർക്കിലേക്ക് സൃഷ്ടി തുടരുന്നു; പരിണാമവും

വ്യൂസ്‌പേപ്പർ ടീം ഒന്നുമില്ലാത്തിടത്ത്, കാലം ഇല്ലാതിരുന്ന നേരത്ത് ദൈവം സൃഷ്ടി ആരംഭിച്ചു. ആ സൃഷ്ടികർമ പരമ്പരയിൽ 1380 കോടി വർഷം മുമ്പ് അണ്ഡകടാഹത്തിന്റെ അണ്ഡം ഉണ്ടാവുന്നു. ശാസ്ത്രജ്ഞരിൽ ചിലർ അതിനെ ‘ദൈവകണം’ എന്നു വിളിക്കുന്നു. അഞ്ഞൂറു കോടി വർഷം മുമ്പ് സൗരയൂഥം. നാനൂറ്ററുപതു കോടി വർഷം മുമ്പ് സൗരയൂഥത്തിൽ ഭൂമി. മുന്നൂറ്റെൺപതു കോടി വർഷം മുമ്പ് ഭൂമിയിൽ ജീവകോശം. ഇരുപത്തഞ്ചു ലക്ഷം വർഷം മുമ്പ് ‘ഹോമോ’ എന്ന ജീവജാതി. രണ്ടര ലക്ഷം വർഷം മുമ്പുമുതൽ അതിൽ ‘ഹോമോ …

വിരിയട്ടെ, വിശ്വാസത്തിന്റെ വികസിക്കുന്ന ചക്രവാളങ്ങൾ

വ്യൂസ്പേപ്പർ ടീം നമുക്കു പറയാം: ” ദൈവസ്നേഹത്തിനു മുന്നിൽ, പരമസ്നേഹത്തെക്കുറിച്ചുള്ള ബോധത്തിനു മുന്നിൽ, ആ അവബോധത്തിനു മുന്നിൽ, അതിന്റെ അനുഭവബോധ്യങ്ങൾക്കു മുന്നിൽ, ഞാനിതാ സ്വയം സമർപ്പിക്കുന്നു…. എന്റെ വിശ്വാസഭാവനയുടെ ചക്രവാളങ്ങൾ വികസിതമാവാനുള്ള എന്റെ ആഗ്രഹം സമർപ്പിക്കുന്നു… “എന്റെ ഉള്ളിലെ സ്നേഹാത്മാവ് ആകുന്ന അച്ചുതണ്ടിനോടു ചേർന്ന്, അതിനോടു ഭക്തമായി, എന്റെ വിശ്വാസഭാവന വിടരട്ടെ…… I accept the process of change; the process of growth; the continuous process of healing.” ഭാവന ചെയ്യാൻ മനുഷ്യർക്കുള്ള …

എപ്പോഴും ഉപവാസത്തിലിരിക്കാം, എപ്പോഴും ആനന്ദിക്കാം

വ്യൂസ്പേപ്പർ ടീം ഈ തലക്കെട്ട് ചിലരെ അമ്പരപ്പിച്ചേക്കാം. അമ്പരപ്പെടേണ്ട, ഉപവാസം എന്ന വാക്കിന്റെ നല്ല അർത്ഥം അങ്ങനെയാണ്. അതനുസരിച്ച് നമ്മുടെ ഉപവാസസങ്കല്പത്തെ ഒന്ന് അഴിച്ചുപഠിച്ചാൽ (unlearn and re-learn), നമ്മുടെ കാഴ്ച മാറും; കാര്യഗ്രഹണം മാറും; മനോഭാവം മാറും; ഓരോ നിമിഷവും നമുക്ക് ആനന്ദിക്കാം എന്നു വരും. മലയാളത്തിലെ ഉപവാസം സംസ്കൃതത്തിൽനിന്നു വന്നതാണ്. സംസ്കൃതത്തിൽ, ഉപവസിക്കുക എന്നു പറഞ്ഞാൽ ചേർന്നിരിക്കുക, അടുത്തിരിക്കുക. ആരോടു ചേർന്ന്? ആരുടെ അടുത്ത്? ഉള്ളിന്റെയുള്ളിൽ ഉള്ള പരമസ്നേഹത്തോടുചേർന്ന്, ആ സ്നേഹത്തിന്റെ അടുത്ത്.

കുറ്റബോധത്തിൽനിന്നുള്ള രക്ഷ

(കുറ്റബോധസൃഷ്ടിയുടെ ക്രൂരലോകത്തിനു പുറത്തേക്ക് – രണ്ടാം ഭാഗം) ഡോ. ജോർജ് പടനിലം കുറ്റബോധത്തിന്റെ പാർശ്വഫലങ്ങളിൽ ഏറ്റവും പ്രസക്തം ‘എനിക്ക് എന്തോ കുറവുണ്ട്’ എന്നുള്ള കുഞ്ഞിന്റെ ഭയാകുലതയാണ്. ആ ‘കുറവ്’ എന്താണെന്നതിനെക്കുറിച്ച് അതിനു വ്യക്തതയില്ല. പക്ഷെ അതു നികത്തി പൂർണതയിലെത്തണ്ടത് ഒരു അനിവാര്യതയായി അതിനെ ബോധ്യപ്പെടുത്തും. ആവശ്യത്തിന് ആരോഗ്യമില്ലാത്തതുമൂലം വാക്‌സിനേഷനുകളും അറിവില്ലാത്തതുമൂലം അക്ഷരമാലകളും പരിശുദ്ധിയില്ലാത്തതുമൂലം ഭക്താനുഷ്ഠാനങ്ങളും കഴിയുന്നത്ര ചെറുപ്പത്തിലേ ആരംഭിക്കും. പക്ഷെ, പരിഹരിക്കുന്നതിനു പകരം ആ കുറവിന്റെ ആഴം വർദ്ധിക്കുന്നതല്ലാതെ പരിഹരിക്കപ്പെടുന്നില്ലായെന്നു പരിശീലകർക്കു ബോധ്യം വരുന്നില്ല. പാപിയാണെന്ന് അമ്പതുപ്രാവശ്യം …

കുറ്റബോധസൃഷ്ടിയുടെ ക്രൂരലോകത്തിനു പുറത്തേക്ക്

ഡോ. ജോർജ് പടനിലം ബാഹ്യലോകം പ്രശ്‌നങ്ങളുടെ ആവനാഴിയാണ്. എവിടെ നോക്കിയാലും കാരണമില്ലാത്ത ദുരന്തങ്ങളും പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്‌നങ്ങളും. അവ അലട്ടാത്ത മനസ്സുകളില്ല. വസൂരി നിർമ്മാർജ്ജനം ചെയ്തുവെന്ന് അഭിമാനിക്കുകയും ആഹ്‌ളാദിക്കുകയും ചെയ്തതിനു പിന്നാലെയാണ് വൈറസും ചിക്കൻ ഗുനിയയും എബോള വൈറസുമൊക്കെ മനുഷ്യജീവനെ വേട്ടയാടിയത്. സമീപകാലത്ത് കോവിഡ് വൈറസ് ഭൂമിമുഴുവനും ജീവിതത്തെ തകിടം മറിച്ചു. മനുഷ്യകുലത്തിന്റെ ദുർമ്മാർഗ്ഗജീവിതത്തിൽ കുപിതനായ ദൈവത്തിന്റെ ശിക്ഷയാണിതെന്നാണ് ദൈവവിശ്വാസികളിൽ ഭൂരിഭാഗവും കരുതുന്നത്. അഹങ്കാരവും ധാർഷ്ട്യവും പെരുകിയ മനുഷ്യനെ നിലയ്ക്കു നിർത്താൻ കാരുണ്യവാനായ ദൈവം രോഗത്തെ ഒരു …

ആത്മാവു സഭകളോടു പറയുന്നത്

പ്രൊഫ. ലീന ജോസ് ടി. സോവ്യറ്റ് സാമ്രാജ്യം തകർന്ന് ഇരുധ്രുവ ലോകം ഇല്ലാതാവുകയും വേൾഡ് വൈഡ് വെബ്ബ് നിലവിൽ വന്ന് ആശയവിനിമയത്തിന്റെ ആഗോളവത്കരണം അത്യുച്ചിയിലെത്തുകയും ചെയ്ത 1990-കളുടെ തുടക്കംമുതലുള്ള തലമുറകളെയാണ് ‘പുതിയ തലമുറക്കാർ’ (New Gen) എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. അതിൽ ആദ്യതലമുറ മാതാപിതാക്കളായിത്തുടങ്ങിയിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വളർന്ന് മാതാപിതാക്കളായിത്തീരുമ്പോഴാണു പുതിയ തലമുറകളിലൂടെ സംഭവിക്കുന്ന യുഗമാറ്റത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യാപരവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആഗോളമാറ്റങ്ങളുടെ വളർച്ചമുറ്റിയ ഒരു രൂപം കാണാനാവുക. എങ്കിലും അതിന്റെ ഏകദേശം നമ്മുടെ കൺമുന്നിലുണ്ട്.

പുതിയ കാലത്തേക്ക് ഒരു ഫാമിലി കമ്യൂണിയൻ നെറ്റ്‌വർക്ക്

കുഞ്ഞുങ്ങളോടു കൂടുതൽ സംഭാഷണം നടത്തുകയോ അതിന് ആത്മാർത്ഥമായി ആഗ്രഹിച്ചു പരിശ്രമിക്കുകയോ ചെയ്യുന്ന മാതാപിതാക്കളെയും അധ്യാപകരെയുമാണ് Family Communion Network സംബോധന ചെയ്യുന്നത്. ഒരു യുഗമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ന് പുതുതലമുറയുമായി സഹയാത്ര (accompany) ചെയ്യാൻ മുതിർന്ന തലമുറയെ സഹായിക്കുന്ന വ്യൂസ്‌പേപ്പർ ആണ് ഈ നെറ്റ്‌വർക്കിനു മുൻകൈ എടുത്തത്.