സുവിശേഷം പറയുന്നതുപോലെ പ്രതിസന്ധികളെ കാണാൻ മറക്കുന്നതുകൊണ്ടു മാത്രമല്ല, സുവിശേഷം ആദ്യംതന്നെ നമ്മെ പ്രതിസന്ധിയിലാക്കുന്നു എന്നതു മറന്നുപോകുന്നതുകൊണ്ടാണ് നമ്മൾ പ്രതിസന്ധികളിൽ കുഴങ്ങുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. നമ്മിലെ നെല്ലും പതിരും പാറ്റപ്പെടുന്ന നല്ല അവസരമാണു പ്രതിസന്ധി (crisis). മനുഷ്യരെ സ്‌നേഹിതരും ശത്രുക്കളുമായി വിഭജിക്കുന്ന സംഘർഷാവസ്ഥയിൽ (conflict) നിന്നു ഭിന്നമാണ് അതെന്നു പാപ്പ പറഞ്ഞു.
Category Archives: Posts
പോപ്പ് ഫ്രാൻസിസിന്റെ ന്യൂജെൻ
യുവജനങ്ങൾക്കായുള്ള 2018 സിനഡിനു തൊട്ടുമുമ്പ്എസ്റ്റോണിയ സന്ദർശനവേളയിൽ സെപ്റ്റംബർ 25-ന്ടാളിനിൽ എല്ലാ സഭകളിലെയും ചെറുപ്പക്കാരോട്ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗം, പുതിയ തലമുറകളുടെ പുതിയ ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വ്യക്തമാക്കുന്നു. പ്രസക്ത ഭാഗങ്ങൾ ചുവടെ: ”പ്രിയപ്പെട്ട യുവതീയുവാക്കളേ, നിങ്ങൾക്കു ചുറ്റുമുള്ള മുതിർന്നവർ നിങ്ങളിൽനിന്ന് എന്താഗ്രഹിക്കുന്നുവെന്നോ എന്തു പ്രതീക്ഷിക്കുന്നുവെന്നോ പലപ്പോഴും അവർക്കറിയില്ല.ചിലപ്പോൾ, നിങ്ങളെ സന്തോഷവതികളും സന്തോഷവാന്മാരുമായി കാണുമ്പോൾ അവർ ജാഗരൂകരാകുന്നു. അല്ലെങ്കിൽ ചിലപ്പോൾ, നിങ്ങളെ ദുഃഖിതരായി കാണുമ്പോൾ അവർ ആ ദുഃഖം പുനർജീവിപ്പിക്കുന്നു.
സ്ത്രീനേതൃത്വം കാലത്തിന്റെ അടയാളമാക്കി ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം
പ്രൊഫ. ലീന ജോസ് ടി. ”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് “നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better …
Continue reading “സ്ത്രീനേതൃത്വം കാലത്തിന്റെ അടയാളമാക്കി ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം”
കുടുംബത്തിന്റെ ക്രിസ്തുരൂപം
ജോബി താരാമംഗലം ഒ.പി. സ്വന്തം വീടുകളിൽ തന്നെ ദൈവം ഒരു അംഗമോ അതിഥിയോ ആതിഥേയനോ ആയി അനുഭവപ്പെട്ട കുടുംബങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. യേശുവും അത്തരം കുടുംബാന്തരീക്ഷങ്ങളിൽ സ്വയം പങ്കുചേർക്കുന്നതായി കാണാം.ഇന്നത്തെ നമ്മുടെ കുടുംബങ്ങളിലും അത്തരം അവസരങ്ങളുണ്ട്. അതു തിരിച്ചറിയുമ്പോൾ പരമ്പരാഗത വിശ്വാസത്തിന്റെ കാതലിന്മേൽത്തന്നെ, ഒരു പുതിയ ആത്മീയത രൂപപ്പെടും.
Fratelli Tutti (സോദരർ സർവരും) – Malayalam Infographic Version
Malayalam infographic version of Fratelli tutti, the social encyclical by Pope Francis.
സാഹോദര്യത്തിന്റെ പുതിയ ലോകത്തിന് “സോദരർ സർവരും”
തന്റെ ഏറ്റവും നീളമേറിയ ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒരു പുതിയതരം രാഷ്ട്രീയത്തിനും കൂടുതൽ തുറന്ന ഒരു ലോകത്തിനും പുതുതായുള്ള കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതകൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നു.
നീതി സ്ത്രീനീതികൂടിയാണ്
മിക്കവാറും എല്ലാ മതങ്ങൾക്കും ഒരു വേദവാക്യമുണ്ട്: ”സ്ത്രീ ദുർബല”. സ്ത്രീരക്ഷയ്‌ക്കെന്നല്ല, സമൂഹസുരക്ഷയ്ക്കുതന്നെ സ്ത്രീയും പുരുഷനും unlearn ചെയ്യേണ്ട ഒരു വാക്യമാണിത്. അഴിച്ചുപണിതു പുനർപഠനം നടത്തേണ്ട വാക്യം.
ദൈവഭയം: പഠിച്ചത് അഴിച്ചുപണിത് വീണ്ടും പഠിക്കാം
പഠിച്ചുപോന്നത് അഴിച്ചുപണിതു കിട്ടിയപ്പോഴാണ് ആശ്വാസമായത്.
അറിയണം, വിശ്വാസത്തിന്റെ സാമൂഹികമാനം
ദൈവാനുഭവത്തിലേക്കും ആന്തരിക വിശുദ്ധിയിലേക്കുമാണ് ഓരോ വിശ്വാസിയും ആഗ്രഹിച്ചടുക്കുന്നത്. എന്നാൽ വിശ്വസനീയമായി കരുതപ്പെടുന്നവ ശിഥിലതയാണ് സൃഷ്ടിക്കുന്നതെങ്കിലോ?
സിമ്പിൾ ഫെയ്ത്തിന്റെ യുഗം – The Church in the Emerging World 3.0 [Part 3]
അതു നിരുപാധിക സ്നേഹഭരണമാണ്.