ദൈവവിചാരത്തിന് ഇനി പുതിയ പാരഡൈമുകൾ – The Church in the Emerging World 3.0 [Part 2]

സൗമ്യസംഭാഷണങ്ങളുടെ, നിമന്ത്രണങ്ങളുടെ, ജീവിതമാതൃകയുടെ കാലം വരവായി.

പുതുതലമുറകളെ അനുയാത്ര ചെയ്തു വളരാം

മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെയല്ല, ഒരു യുഗത്തിന്റെതന്നെ മാറ്റത്തിലൂടെയാണു നാം കടന്നുപോകുന്നത്. അതു മനസ്സിലാക്കിയില്ലെങ്കിൽ, മനസ്സിലായി എന്നു ഭാവിച്ചാൽത്തന്നെ അതുൾക്കൊള്ളാൻ തയ്യാറല്ലെങ്കിൽ, വ്യക്തികൾ അനുഭവിക്കേണ്ടിവരുന്ന ആന്തരികസംഘർഷം ചെറുതല്ല.വ്യക്തികളിലൊതുങ്ങാതെ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും സാമൂഹികബന്ധങ്ങളുമെല്ലാം വലിഞ്ഞുമുറുകുന്ന തരത്തിലാക്കാൻ കഴിവുള്ള സംഘർഷമാണത്. മാറ്റം അറിയുവാൻ, അംഗീകരിക്കാൻ, ഉൾക്കൊള്ളുവാൻ കഴിയാതെവരുന്നതുകൊണ്ടുള്ള ദുരന്തം.

Accompanying the Young Minds in Traversing the World of Ideologies (New World, New Generation & New Humanity – Part 1)

We are living in a new world: A world of the new generation: A world which is being led by young people too. Not only in technology and art, but in politics, economics and, of course, in religion as well. The change has already been started – atleast from the end of the last century. We can say that we are witnessing “not an epoch of changes, but a change of epochs”: an “epoch change”.

സ്മാർട്ട് ഫോൺ എടുക്കൂ, അതൊരു പണിയായുധമാണ്

വ്യൂസ്‌പേപ്പർ ടീം സ്ഥാപനങ്ങളിൽനിന്നു സംഘടനകളിലേക്ക്. സംഘടനകളിൽനിന്നു പ്രസ്ഥാനങ്ങളിലേക്ക് (movements). കടന്നുപോകുന്ന പഴയ യുഗത്തിൽ മാറ്റം അങ്ങനെയായിരുന്നു. പുതുതലമുറകളുടെ പുതുയുഗത്തിലാവട്ടെ, മൂവ്‌മെന്റുകളെക്കാൾ ഓരോരുത്തരുടെയും ‘മൂവ്’ (move) പ്രധാനമാകുന്നു. ഇപ്പോൾ എല്ലാവരും സംസാരിക്കുന്നു; സ്വന്തനിലയിൽ മുൻകൈ (initiative) എടുക്കുന്നു; തന്നെത്താൻ മുന്നോട്ടു നയിക്കുന്നു: MOVE.

സ്ത്രീശുദ്ധി: ലേവ്യപുസ്തകത്തിൽനിന്നു മുന്നോട്ട്

ഈപ്പൻ മാത്യു, കോഴഞ്ചേരി സ്ത്രീയുടെ അശുദ്ധിയെച്ചൊല്ലി കേരളം മുഴുവൻ വികാരംകൊണ്ട ചില മാസങ്ങളാണ് കടന്നു പോയത്. ആചാര- അനാചാര ചർച്ചകളും ഉയർന്നു. വികാരങ്ങൾക്കു തീ പിടിക്കുകയും വ്രണപ്പെടാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്നിടത്ത് യുക്തിസഹവും ശാസ്ത്രീയവുമായ നിലപാടുകൾ പോലും വാശിയും കക്ഷിരാഷ്ട്രീയവും മാത്രമായി പരിഗണിക്കപ്പെടാം. എങ്കിലും തുറന്നുപറയാൻ മടിച്ചിരുന്ന പല പദങ്ങളും കാര്യങ്ങളും പ്രായഭേദമെന്യേ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കത്തക്കവിധത്തിൽ പരസ്യസംവാദങ്ങളായി മാറിയതു നന്നായി.

മരിക്കാനല്ലാത്ത, ജീവിക്കാനുള്ള ആത്‌മീയത

വ്യൂസ്പേപ്പർ ടീം യേശുവിന്റെ ജീവിതം, അതായത് യേശുവിന്റെ വാക്കും പ്രവൃത്തിയും. അതു നൽകുന്ന ജീവിതസന്ദേശത്തിനപ്പുറം എന്തെങ്കിലും വെളിപാട് ബൈബിളിലുണ്ടോ? ആ വാക്കും പ്രവൃത്തിയും എന്തെന്ന് അറിയുവാൻ ഉപകരിക്കുന്നിടത്താണ് ബൈബിൾവായനയ്ക്ക് അർത്ഥമുണ്ടാകുക. യേശു പറഞ്ഞതും പ്രവർത്തിച്ചതും ചരിത്രത്തിന്റെ എന്തു context-ലാണ് എന്നറിയാൻ യഹൂദ പഴയനിയമം ഉപകരിച്ചേക്കാം. എന്നാൽ, പഴയനിയമത്തിലെ ഏതെങ്കിലും വാക്യങ്ങളെടുത്ത് യേശുവചനങ്ങളെ നമ്മൾ മുക്കിക്കളഞ്ഞാൽ അതു കഷ്ടമല്ലേ?