ആത്മാവു സഭകളോടു പറയുന്നത്

പ്രൊഫ. ലീന ജോസ് ടി.

സോവ്യറ്റ് സാമ്രാജ്യം തകർന്ന് ഇരുധ്രുവ ലോകം ഇല്ലാതാവുകയും വേൾഡ് വൈഡ് വെബ്ബ് നിലവിൽ വന്ന് ആശയവിനിമയത്തിന്റെ ആഗോളവത്കരണം അത്യുച്ചിയിലെത്തുകയും ചെയ്ത 1990-കളുടെ തുടക്കംമുതലുള്ള തലമുറകളെയാണ് ‘പുതിയ തലമുറക്കാർ’ (New Gen) എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. അതിൽ ആദ്യതലമുറ മാതാപിതാക്കളായിത്തുടങ്ങിയിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വളർന്ന് മാതാപിതാക്കളായിത്തീരുമ്പോഴാണു പുതിയ തലമുറകളിലൂടെ സംഭവിക്കുന്ന യുഗമാറ്റത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യാപരവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആഗോളമാറ്റങ്ങളുടെ വളർച്ചമുറ്റിയ ഒരു രൂപം കാണാനാവുക. എങ്കിലും അതിന്റെ ഏകദേശം നമ്മുടെ കൺമുന്നിലുണ്ട്.

This is the hour Vatican II foresaw

Here we are to ponder over what the Church needs during this hour of epochal change. For me ‘this hour’ refers to what is mentioned in the message of Pope Paul the VI to women of the world on the final day of Vatican II: ‘this moment when the human race is undergoing so deep a transformation’.

Fifty years later, Pope Francis call this transformation ‘a change of epoch’. The human race has been entering a new epoch.And the Church in all its levels needs to understand, accept, illumine, strengthen and sanctify the epochal transformation, and the changes it contains, taking into consideration the whole humanity and the human family as its workplace.

In earlier epochs, the adults were running the show. In the new epoch the children and the young are becoming leaders. For them the ‘People of God’ means all humans. They inherently know that God makes no partiality. God is not sectarian. God is not communal. God is not patriarchal. Some people consider this as a challenge to the Church and her faith. This is not a challenge or rebellion. This is the opportunity. Grand opportunity to take the great richness of Catholic message from the bookshelves and contextualize it in the new world of the new generations.

The world is perplexed in this juncture of epochal change. The Church can enlighten the world. The Church can help the world. The Church can be the leader-servant of the world. This is that hour.


ഇതു പുതുയുഗത്തിന്റെ ആദ്യ നൂറ്റാണ്ട്

നവസഹസ്രാബ്ദത്തിലേക്കു പ്രവേശിക്കുമ്പോൾ ജോൺ പോൾ പാപ്പ സഭയെ നന്നായി ഒരുക്കി. പുതിയ ഒരു സഹസ്രാബ്ദം മാത്രമല്ല, പുതിയ ഒരു യുഗംതന്നെയാണ് ആരംഭിച്ചിരിക്കുന്നതെന്ന തിരിച്ചറിവുമായാണു ഫ്രാൻസിസ് പാപ്പ വന്നത്.

‘ഈ മണിക്കൂർ’ യുഗമാറ്റത്തിന്റെ സമയമാണ്.

  • പുതിയ യുഗം ദൈവകാരുണ്യത്തെക്കുറിച്ചുള്ള നവീകൃത അവബോധത്തിന്റെ യുഗമാണ്
  • പുതിയ യുഗം മാനവ ഐക്യത്തിന്റെ യുഗമാണ്.
  • പുതിയ യുഗം തുല്യമനുഷ്യമഹത്വത്തിന്റെ യുഗമാണ്.

കാരുണ്യവും മാനവഐക്യവും തുല്യ മനുഷ്യമഹത്വവുമൊന്നും സഭയുടെ ഏതെങ്കിലും ഡോക്ട്രിനും ഡോഗ്മയ്ക്കും വിരുദ്ധമല്ലെന്നു മാത്രമല്ല, എല്ലാ ഡോക്ട്രിനും ഡോഗ്മയ്ക്കും ആധാരമായ കർത്താവിന്റെ സുവിശേഷത്തിന്റെ മൂർത്തമായ പരാവർത്തനം തന്നെയാണ്. പുതിയ യുഗത്തിലെ പുതിയ ലോകത്തിൽ സഭയുടെ ദൗത്യം ഒറ്റവാക്യത്തിൽ നമുക്കിങ്ങനെ പറയാം:
തുല്യമനുഷ്യമഹത്വത്തിന്റെ അടിസ്ഥാനത്തിൽ മാനവ ഐക്യത്തിലേക്കു കരുണാപൂർവം മനുഷ്യരെ നയിക്കുക.
പ്രപഞ്ചത്തിന്റെതന്നെ christification-ലേക്ക്/ദിവ്യകാരുണ്യവത്കരണത്തിലേക്ക് നയിക്കുന്ന വികാസമാണത്.


നമുക്കു സേവനനേതാക്കളാകാം

ഇവിടെ സഭയുടെ ഏതു തലത്തിലെ ഏതൊരു അംഗവും ‘Leader-Servant’ എന്ന റോളിലേക്കു വരാൻ ബാധ്യസ്ഥ/ബാധ്യസ്ഥൻ ആയിരിക്കുന്നു. ഇതിനു വലിയൊരു മനോഭാവമാറ്റവും (attitudinal change) വിചാരമാതൃകകളുടെ മാറ്റവും (paradigm shift) നമ്മിൽ ഉണ്ടാകേണ്ടതുണ്ട്. Teacher എന്ന paradigm-ൽനിന്ന്, trainer എന്ന paradigm-ൽനിന്ന്, facilitator എന്ന paradigm-ൽനിന്ന് നമ്മുടെ ചിന്ത, നമ്മുടെ മനോഭാവം ഒരു participant leader എന്നതിലേക്ക്, participant leader-servant എന്നതിലേക്കു മാറാൻ കാലഘട്ടം നമ്മോടാവശ്യപ്പെടുന്നു.

മനുഷ്യരാശിയെ ‘ഒരുക്കുക’ എന്ന പ്രക്രിയ ‘പഠിപ്പിക്കൽ പ്രക്രിയ’ എന്നതിനപ്പുറം ഒരുമിച്ചു പഠിച്ചു പരിശീലിക്കുന്ന ഒരു പ്രക്രിയയാണ്. ദൈവാരൂപിയുടെ സ്വരത്തിനു കാതോർത്ത് ഉപരിസ്‌നേഹത്തിലേക്കുള്ള വളർച്ചയായി ജീവിതത്തെ കണ്ട്, ജീവിതം ഒരു continuous learning process ആയിക്കണ്ട് മനസ്സിന്റെ നവീകരണത്തിലൂടെ ആർക്കും ഈ participant leader ഭാവത്തിൽ എത്താൻ കഴിയും.

ഹൃദയഭാവത്തിന്റെ മാറ്റമാണിത്. ഇതു സ്‌നേഹബോധവികാസത്തിന്റെ വഴിയാണ്. ഈ സ്‌നേഹബോധം സുവിശേഷസത്തയാണ്. സഭ നേരിടുന്ന ഏതു പ്രശ്‌നത്തിനുള്ള പരിഹാരത്തിനും ഇതു മുന്നുപാധിയാണ്.

‘Teacher’ (പ്രബോധകൻ) എന്ന വിചാരമാതൃക പ്രബലമായിരുന്നപ്പോൾ ഭൂരിഭാഗം വിശ്വാസികളുടെ ഉള്ളിലും ”എല്ലാം അച്ചൻ പറയട്ടെ” എന്ന ചിന്ത രൂഢമൂലമായിരുന്നു. ഇപ്പോഴും പഴയ തലമുറയിൽ അതുണ്ട്. പക്ഷേ പുതിയ തലമുറയോടൊപ്പം ജീവിക്കാൻ ആ നിലപാട് പറ്റില്ല.

Participant leader എന്ന ഭാവത്തിലേക്കു വരുമ്പോൾ, സാമീപ്യത്തിന്റെയും കണ്ടുമുട്ടലിന്റെയും സംസ്‌കാരം ‘അധികാരശ്രേണി’ എന്ന പഴയലോക വിചാരമാതൃകയിലേക്കു പുതിയ ഉള്ളടക്കം കൊണ്ടുവരുന്നു. പുതിയ ലോകത്തിന്റെ Networking paradigm-നോട് അങ്ങനെ അത് compatible ആകുന്നു.


മാനവകുടുംബ നാഥനാകുന്ന യേശു

വന്നുകൊണ്ടിരിക്കുന്നത് ജ്ഞാനയുഗമാണ്; വിവേകയുഗമാണ്. ആ അർത്ഥത്തിൽ ഇത് ആത്മീയതയുടെ യുഗമാണ്. Data, information, knowledge ഇവ നമ്മുടെ വിരൽത്തുമ്പിലുണ്ട് ഒന്നു google ചെയ്താൽ മതി. പക്ഷേ വിവേകം? അതിനു വിശ്വാസത്തെ യുക്തികൊണ്ടും യുക്തിയെ വിശ്വാസംകൊണ്ടും തിളങ്ങുന്നതാക്കണം.

‘ലോകജനത ഒരൊറ്റ കുടുംബം’ എന്ന ഭാവനയിലേക്കു കടക്കാൻ കോവിഡ് കാലത്ത് കോടിക്കണക്കിനു ജനങ്ങൾക്കു കഴിഞ്ഞു. മനുഷ്യമഹാകുടുംബത്തിന്റെ നാഥനായ ഒരു യേശുവിനെ ഉള്ളിൽ ദർശിക്കാതെ സാമുദായികമോ വർഗീയമോ ആയ ghetto feelings വച്ച് ഒരു ‘ക്രിസ്തുരാജാധിരാജനെ’ സ്വപ്നം കാണുന്നവരല്ല പുതിയ തലമുറ. കല്പിക്കുന്ന അഥവാ ആജ്ഞാപിക്കുന്ന പഴയ മാതൃകയിലുള്ള നാഥനല്ല, കൂടെ നടക്കുന്ന സ്നേഹിതനായ ഒരു കുടുംബനാഥൻ. പുതിയ കുടുംബത്തിൽ യേശുവിനു പുതിയ ചിത്രം.

ഫ്രാൻസിസ് പാപ്പ ഓർമിപ്പിക്കുന്നതുപോgലെ, ഇപ്പോൾ നാം വെറും മാറ്റങ്ങളുടെ ഒരു യുഗത്തിലല്ല; ഒരു യുഗസന്ധിയിലാണ്. അതായത് ഒരു യുഗത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തിന്റെ സന്ധി. രാജകീയ പാരഡൈമുകൾ അധികാരവികേന്ദ്രീകരണത്തിന്റെ നെറ്റ്‌വർക്ക് പാരഡൈമിനു വഴിമാറുന്ന യുഗസന്ധി.

ബൗദ്ധികവികാസവും ആശയവിനിമയ സംവിധാനങ്ങളും ഭാവിയെ പ്രത്യാശയോടെ കാണാൻ പുതുതലമുറകളെ പ്രാപ്തമാക്കുന്നുണ്ട്. പുതുതലമുറകളുടെ ഈ പ്രത്യാശയും പ്രസരിപ്പും പോസിറ്റിവിറ്റിയും ഹൃദയം കുളിർത്തു കാണണമെങ്കിൽ മുതിർന്ന തലമുറകൾക്കു മനഃപരിവർത്തനം കൂടിയേതീരൂ. അപ്പോൾ മാത്രമേ പുതിയ തലമുറകൾക്കു വളരാൻ പറ്റിയ അന്തരീക്ഷം ഒരുങ്ങൂ.


അവരുടെ ഹൃദയമന്ത്രണം കേൾക്കൂ

പുതുതലമുറക്കാർ കാര്യങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം:

• ശിക്ഷിക്കുന്ന ഒരു ദൈവത്തെ ഭയന്ന് നിയമങ്ങൾ അനുസരിക്കാനും നേർച്ചകാഴ്ചകളിലൂടെയും ആചാരങ്ങളിലൂടെയും ദൈവത്തെ തൃപ്തിപ്പെടുത്താനും പഴയ തലമുറ ശ്രമിക്കുന്നു. എന്നാൽ ദൈവം കരുണാർദ്രസ്‌നേഹമാണെന്നും ദൈവശിക്ഷയെന്നു പഴമക്കാർ പറഞ്ഞിരുന്നത് മനുഷ്യർ സ്‌നേഹാവസ്ഥയിൽ നിന്നകലുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതങ്ങളാണെന്നും പുതിയ തലമുറ മനസ്സിലാക്കുന്നു.

• നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവുമാകുന്ന ദൈവരാജ്യം അവനവന്റെ ഉള്ളിൽത്തന്നെയാണെന്നുള്ള പരമമായ സുവിശേഷജ്ഞാനം പുതിയ കുട്ടികൾക്ക് കൈവരുന്നുണ്ട്. ഈ ജ്ഞാനം അവരുടെ പെരുമാറ്റത്തിലും മുഖഭാവത്തിലും ചങ്ങാത്തത്തിലുമെല്ലാം പ്രകടമാകുന്നു. മുതിർന്നവർ ഇവരുടെ ഈ ഭാവത്തെ ഭയത്തോടും വെറുപ്പോടുംകൂടിയാണു വീക്ഷിക്കുക. തൽഫലമായി ഉണ്ടാകുന്ന ആധിയും ആശങ്കയുമാണ് കുടുംബങ്ങളിലും സഭാസമൂഹങ്ങളിലും പൊതുസമൂഹത്തിലും കാണാനുള്ളത്.

• പുതിയ മനുഷ്യർ ആത്മാവും ശരീരവും ഒറ്റ യൂണിറ്റായി കാണുന്നു. Co-creators എന്ന ബോധത്തോടെ സ്‌നേഹംതന്നെയായ ദൈവത്തിലുള്ള വിശ്വാസംകൊണ്ട് തന്നെത്തന്നെയും കുടുംബത്തെയും സഭയെയും സമൂഹത്തെയും മാറ്റിപ്പണിയാനുള്ള തീവ്രാവേശത്തിൽ വിശ്വാസത്തിന്റെ സാമൂഹികമാനം ആവിഷ്‌കരിക്കാൻ വെമ്പൽകൊള്ളുന്ന പുതിയ തലമുറ അത്തരമൊരു സുവിശേഷാത്മക ഭൗമികജീവിതത്തിന്റെ സ്വാഭാവിക തുടർച്ചയായി സ്വർഗത്തെ കാണാൻ തയ്യാറാണ്. മുതിർന്ന തലമുറയാകട്ടെ ‘അജ്ഞാതസ്വർഗം’ ആണു നമ്മുടെ യഥാർത്ഥഭവനമെന്നും അവിടെയെത്താൻ ഭക്താഭ്യാസങ്ങൾ മുടങ്ങാതെ നടത്തൂ എന്നും അവരോടു പറയും. അവിടെയാണു പുതിയ തലമുറയും പഴയ തലമുറയും തമ്മിൽ വിശ്വാസജീവിത വിഷയങ്ങളിൽ ഉണ്ടാവുന്ന സംഘർഷത്തിന്റെ ഒരു മർമം. ഈ സംഘർഷനിവാരണത്തിനു മുതിർന്ന തലമുറയെ സഹായിക്കുന്ന ഫലപ്രദമായ സംവിധാനത്തിന്റെ അഭാവം പ്രകടമാണ്.

• പുരുഷകേന്ദ്രീകൃത സംവിധാനത്തിലൂടെയാണു കുടുംബവും സഭയും സമൂഹവും മുന്നോട്ടു പോകേണ്ടതെന്നും എങ്കിൽ മാത്രമേ മൂന്നിനും നിലനിൽപ്പുള്ളൂ എന്നും മുതിർന്ന തലമുറ വിശ്വസിക്കുമ്പോൾ പുതിയ തലമുറ അതിനോട് എങ്ങനെ യോജിക്കാനാണ്? സ്‌നേഹം തന്നെയായ ദൈവം സ്ത്രീയെയും പുരുഷനെയും ഒരുപോലെ മനുഷ്യനായാണു സൃഷ്ടിച്ചിരിക്കുന്നതെന്നും സ്ത്രീയുടെ വ്യക്തിത്വം മനുഷ്യവ്യക്തിത്വംതന്നെ ആണെന്നും പുതിയ തലമുറ അറിയുന്നു. സ്വതന്ത്രരായ രണ്ടു വ്യക്തികൾ പരസ്പരം പങ്കുവച്ച് പരസ്പരബഹുമാനത്തോടെ ജീവിക്കുന്നതാണു ദാമ്പത്യം എന്ന് അവർ കരുതുമ്പോൾ പഴയ തലമുറ ഞെട്ടാതിരിക്കുന്നത് എങ്ങനെ? മനുഷ്യനെ സംബന്ധിച്ച ഈശോയുടെ യഥാർത്ഥ സുവിശേഷം ജീവിക്കാനാണ് ഇവിടെ പുതിയ തലമുറ തയ്യാറാവുന്നത്.

• ”തന്നെത്തന്നെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്‌നേഹിക്കുക” എന്നതിലെ ”തന്നെത്തന്നെ” വെട്ടിക്കളയുന്നതിനോട് ഇനിയുള്ള തലമുറകൾ യോജിക്കില്ല. ആത്മബോധത്തിനും സ്വയംസ്‌നേഹത്തിനും ഇടമുള്ള ആധ്യാത്മികത രൂപപ്പെടുത്താൻ ആധുനിക മനശ്ശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകൾ കൂടിയേതീരൂ. പാപത്തിനുള്ള ഊന്നലിനപ്പുറം, കിട്ടിയ അനുഗ്രഹങ്ങളിൽ ഊന്നി, നന്ദിഭാവത്തിലൂന്നി കൂടുതൽ പോസിറ്റീവായി നന്മയിൽ വളരാനുള്ള ഒരു ആധ്യാത്മിക മാർഗദർശനമാണ് ആവശ്യം.

(2020 നവംബർ 19-നു നടന്ന രണ്ടാമതു കാര്യവിചാരത്തിൽനിന്ന്)

Leave a comment

Your email address will not be published. Required fields are marked *