ഭാവിവിശ്വാസം, ഭാവിസഭ – The Church in the Emerging World 3.0 [Part 1]

വ്യൂസ്‌പേപ്പർ ടീം

[Part 1 of 3. Part 2 ഈ ലിങ്കിൽ വായിക്കാം. Part 3 ഈ ലിങ്കിൽ ]


പുതുതലമുറകളാൽ പുതിയൊരു മനുഷ്യരാശി

യേശു ഭൂമിയിൽ ജീവിക്കുമ്പോൾ, അന്നത്തെ ലോകത്തിലെ അറിവിന്റെ രീതികൾ ഏതാണ്ട് ഇങ്ങനെയായിരുന്നു:

ഈ  രണ്ടു രീതികൾക്കും അതിന്റെ പരിമിതികളുണ്ടായിരുന്നു; സവിശേഷനന്മകളും. സവിശേഷ നന്മകളെ സംയോജിപ്പിച്ചു മുന്നോട്ടു പോകുന്നതാണ് മാനവ സാംസ്‌കാരികപരിണാമം. സമ്യക്കായ യോജിക്കൽ തന്നെ സംസ്‌കാരം.

യൂറോപ്പിനും ഭാരതത്തിനുമിടയിലൊരിടത്തു ജീവിച്ച കർത്താവിനു ശേഷമുള്ള മാനവ സാംസ്‌കാരികപരിണാമത്തിന്റെ രണ്ടായിരം വർഷത്തിനിടയിൽ അപഥസഞ്ചാരമുണ്ടായി. യൂറോപ്യൻ രീതി അതിന്റെ പരിമിതികളോടെ, കാർട്ടീഷ്യൻ-ന്യൂട്ടോണിയൻ ജീവിതവീക്ഷണവുമായി ലോകം മുഴുവന്റെയുംമേൽ ആധിപത്യത്തിനു ശ്രമിച്ചു എന്നതാണ് ആ അപഥസഞ്ചാരം. അതു കർത്താവിന്റെ അക്കൗണ്ടിലാകുകയും ചെയ്തു.

കർത്താവിന്റെ ജീവിതസന്ദേശം ഗ്രീക്ക് തത്ത്വശാസ്ത്ര രീതികളിൽ വിവരിക്കുകയും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിനിടയിലാണല്ലോ റോമൻ സാമ്രാജ്യമതമായ ഒരു ക്രിസ്തുമതമുണ്ടാകുന്നത്. യൂറോപ്യനല്ലാത്ത പേർഷ്യൻ സാമ്രാജ്യത്തിലെ സഭകളും വളരെ പെട്ടെന്നുതന്നെ ഏകശിലാരൂപമായ ഒരു ക്രിസ്തുമതത്തിന്റെ വിജ്ഞാനരൂപങ്ങൾക്കു കീഴ്‌പ്പെട്ടു.

പിന്നെയും ഒരു സഹസ്രാബ്ദത്തോളം കഴിഞ്ഞ് കോളനിവാഴ്ചക്കാലമായപ്പോഴേക്കും, ഈ വിജ്ഞാനവത്കരണത്തിനു പുറത്ത് കഴിഞ്ഞിരുന്ന ഭാരതീയസഭാസമൂഹങ്ങളിലും അതേ വിജ്ഞാനരൂപങ്ങൾ ആധിപത്യം നേടി. വേദപാണ്ഡിത്യത്തിന്റെ യൂറോപ്യൻ രീതിയിലുള്ള മതിൽ ഭാരതീയസഭാസമൂഹങ്ങളെ പിളർത്തി – വേദവിജ്ഞാനമുള്ള (”വൈദിക”) ഹൈരാർക്കിയും വേദവിജ്ഞാനമില്ലാത്ത (”അല്മായ”) ജനവും എന്ന രണ്ടു വിഭാഗം.

ഇങ്ങനെയൊരു ക്രിസ്തുമതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുകയും ദിവ്യമായ കാരുണ്യാവബോധം കൈവിടുകയും ചെയ്ത ”വിശ്വാസികൾ” സൈനിക, സാമ്പത്തിക, രാഷ്ട്രീയ മേധാവിത്വം പുലർത്തിയ ഒരു ലോകക്രമം (World 2.0) ആണ് ഇപ്പോൾ പിൻവാങ്ങുന്നത് (യേശുവിനു മുമ്പുള്ള ലോകം World 1.0 ആയി കാണാം).

എല്ലാ മേധാവിത്വങ്ങളും ഒന്നൊന്നായി ഒഴിഞ്ഞുപോയി ഭൂമിയിലെവിടെയുമുള്ള വ്യക്തികൾ തുല്യതയിലും കാരുണ്യത്തിലും പരസ്പരം കണക്ടഡ് ആവുന്ന ഒരു പുതിയ World 3.0 ആണ് ക്വാണ്ടം സയൻസിന്റെയും വേൾഡ് വൈഡ് വെബിന്റെയും ഈ കാലത്ത് പിറവികൊള്ളുന്നത്.

ഇതൊരു യുഗമാറ്റമാണ്.

പഴയ തലമുറയുടെ പഴയ ലോകത്തിൽ പിറന്നുവെങ്കിലും കണക്ടഡ്‌നെസ്സിന്റെ പുതിയ ലോകത്തിലേക്കു പുതിയ തലമുറ ഇതിനകം കടന്നുകഴിഞ്ഞിരുന്നു. World 3.0-ലെ പുതിയ തലമുറകളുടെ വിശ്വാസവും സഭാസങ്കല്പവും എന്തായിരിക്കും? ഇതിനകം ഞങ്ങൾക്കു കാണാൻ കഴിഞ്ഞത് ഇവിടെ പങ്കുവയ്ക്കുന്നു.

ഒരു കാര്യം ആദ്യംതന്നെ പറയട്ടെ, പുതിയ ആഗോള സഭാകൂട്ടായ്മയിൽ നേതൃത്വപരമായി അനുപമമായ ഒരു പങ്കുവഹിക്കാൻ കഴിയുന്ന സഭ(കൾ) ആണ് ആദിമ ഭാരതീയ സഭാസമൂഹങ്ങളുടെ പിന്തുടർച്ചക്കാർ. പഴയ ലോകത്തിലെ ഹൈരാർക്കിക്കൽ സഭാഘടനയിൽനിന്ന് പുതിയ ലോകത്തിന്റെ നെറ്റ്‌വർക്കിംഗ് സഭാസങ്കല്പത്തിലേക്കു മാറിച്ചിന്തിക്കാൻ റോമൻ സഭയെയും പ്രേരിപ്പിക്കാൻ കഴിയുന്ന സഭ(കൾ).

കാരണം, കർത്താവിന്റെ നൂറ്റാണ്ടിൽത്തന്നെ ഭാരതത്തിൽ പടർന്ന കർത്തൃസുവിശേഷം ഭാരതത്തിലെ വ്യത്യസ്ത സംസ്‌കാരങ്ങളെയും ജനതകളെയും വിപുലമായ തോതിൽ കണക്ടഡ്‌നെസ്സിൽ കൊണ്ടുവന്നതിന്റെയും, ഭാരതം എല്ലാ ലോകനാഗരികതകളെയും ഉൾക്കൊണ്ടു വളർന്നതിന്റെയും, വിദേശത്തെ സഭകളോടും കണക്ടഡ് ആയി അവരുടെ നന്മകൾ തങ്ങൾ സ്വാംശീകരിച്ചതിന്റെയും നീണ്ട ചരിത്രം ഭാരതീയത നിഷേധിക്കാത്ത സഭ(കൾ)ക്ക് സ്വന്തമായി ഉണ്ട്. പുതിയ ലോകത്ത് ഈ ഭാരതീയതയുടെ മൂല്യം വളരെ വലുതാണ്.

[Part 1 of 3. Part 2 ഈ ലിങ്കിൽ വായിക്കാം. Part 3]

Join the Conversation

4 Comments

  1. Thanks a lot for sending me the beautiful thoughts about Church and its possible / necessary path forward. Hope you will bring these thoughts in your presentation in zoom seminar.

  2. Very insightful and thought provoking paradigm shift. It is high time to sow the seeds of enlightenment stimulating desire to look inside and explore the great treasure of information cunningly veiled by the ego . It is a great adventure waking up the minds in slumber to change the perspective and look at everything with detachment pushing away all prejudices. Thank you for sharing this great step and pray to the ‘Kindly Light’ to lead you!

Leave a comment

Your email address will not be published. Required fields are marked *