വ്യൂസ്‌പേപ്പർ ടീം

കഴിഞ്ഞ കാലത്തിലെയും വർത്തമാനത്തിലെയും അപവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ കത്തോലിക്കാസഭ എങ്ങനെ അഭിമുഖീകരിക്കുന്നു?

ആഗോള സഭയുടെ തലപ്പത്തു ഫ്രാൻസിസ് മാർപാപ്പ നൽകുന്ന മാതൃകയല്ലാതെ കേരളത്തിലെ സഭാസമൂഹത്തിനു നല്ലൊരു പാഠമില്ല.

വ്യക്തികൾക്കും കൂട്ടങ്ങൾക്കും പ്രതിസന്ധിയെ (crisis) എങ്ങനെ നന്നായി കാണാൻ പറ്റും എന്നതിന്റെ ഏറ്റവും മികച്ച പാഠമാണ് കോവിഡ് പ്രതിസന്ധിയെ മുൻനിറുത്തി പാപ്പ ലോകത്തിനു നൽകിയിട്ടുള്ളത്. പ്രതിസന്ധിയെന്നാൽ, നമ്മിലെ നെല്ലും പതിരും പാറ്റിക്കൊണ്ട് മാറ്റത്തിനു തയ്യാറാകാനുള്ള അവസരം. വിരുദ്ധപക്ഷങ്ങൾ മുഖാമുഖം നില്ക്കുന്ന ഒരു സംഘർഷാവസ്ഥ (conflict) അല്ലത്.

ഈ പാഠത്തിലൂടെയാണ്, ”ലോകത്തിന്റെ ആധ്യാത്മിക നിയന്താവ്” (Spiritual director of the world) എന്നു പ്രഗത്ഭ ബ്രിട്ടീഷ് പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. ഓസ്റ്റിൻ ഇവറേ വിശേഷിപ്പിച്ച പാപ്പ ഇക്കാലത്ത് ക്രൈസ്തവ പ്രത്യാശയുടെ വലിയ പ്രവാചകനാകുന്നത്.

മൂക്കിനു താഴെ വത്തിക്കാൻ കൂരിയയുടെ ജനലുകളും വാതിലുകളും വഴി പരക്കുന്ന കിംവദന്തികളിൽ മനംമടുക്കാതെ, സഭയിലേക്കു യഥാർത്ഥ സിനഡാലിറ്റി കൊണ്ടുവരുവാനുള്ള തന്റെ ശ്രമങ്ങൾക്കെതിരായ കുശുകുശുപ്പുകളാൽ ശ്രദ്ധ പതറാതെ, സന്ന്യാസിനികൾക്കും മറ്റു സ്ത്രീകൾക്കും അത്മായർക്കും സഭയിലുള്ള പങ്ക് പുതുക്കിയെഴുതുന്നതിനെ തടയാനാഗ്രഹിക്കുന്നവരുടെ ഭീഷണികളിൽ കുലുങ്ങാതെ, കരുണ കാണിക്കുന്നതു വിശ്വാസവിരുദ്ധമെന്നു കരുതുന്നവരുടെ പ്രചാരണങ്ങളിൽ തളരാതെ, ദൈവശാസ്ത്രം അലമാരയിൽ വച്ചു പൂജിക്കാനുള്ളതാണെന്നു കരുതുന്നവരുടെ വിഷപ്രചാരണങ്ങൾ കേട്ടു പതറാതെ, പത്രവാർത്തകളിലെയും ചാനൽചർച്ചകളിലെയും വിമർശനങ്ങൾ കണ്ടു സഭയുടെ പരിഷ്‌കരണവും നവീകരണവും നിറുത്തിവയ്ക്കാതെ സുവിശേഷത്തിന്റെ ആനന്ദവുമായി പ്രത്യാശാഭരിതനായി ഈ സ്പിരിച്വൽ ഡയറക്ടർ മുന്നോട്ടുപോകുന്നു.

ദൈവസ്‌നേഹാനുഭവത്തിൽനിന്നു വരുന്ന ആന്തരിക സ്വാതന്ത്ര്യം തരുന്ന ധീരതയാണത്. അപവാദങ്ങളും അപഹാസങ്ങളും ആ ആത്മീയധീരതയുടെ വഴിതടയില്ല.

പത്രവാർത്തകളിലെയും ചാനൽ ചർച്ചകളിലെയും സോഷ്യൽ മീഡിയയിലെയും അപവാദപ്രചരണങ്ങളിൽ ശ്രദ്ധ മുഴുവൻ വച്ചുകൊണ്ടിരുന്നാൽ കേരളത്തിലെ സഭ(കൾ)ക്ക് ഡാമേജ് കൺട്രോളിന്റെയും ഫയർ ഫൈറ്റിംഗിന്റെയും പഴുത്ത വെറ്റിലതന്നെ എന്നും തിന്നുകൊണ്ടിരിക്കേണ്ടിവരും. ഏറ്റവും ശബ്ദമുണ്ടാക്കുന്നതിൽ തല്പരരായ ന്യൂനപക്ഷം വരുന്ന വൈദികരും അല്മായ പ്രവർത്തകരും മാത്രം ശ്രവിക്കപ്പെടുന്നതുപോലെ വരും. ഉള്ളിൽ മതിയായ കമ്യൂണിക്കേഷൻ ചാനലുകൾ തുറക്കാത്തതുകൊണ്ട് പുറത്തു കൊടുമ്പിരിക്കൊള്ളുന്ന misinformation campaign-കളും hate campaign-കളും സഭയുടെ അജണ്ട ഹൈജാക്ക് ചെയ്യുന്നതുപോലെ വരും.

വ്യക്തിനവീകരണ ധ്യാനവും കുടുംബനവീകരണധ്യാനവും ഇടവകനവീകരണധ്യാനവും വരെ വന്ന് സഭാനവീകരണ സങ്കല്പം നിന്നുപൊയ്ക്കൂടാ. ഇടവകയ്ക്കപ്പുറവും സഭാതലങ്ങളുണ്ടല്ലോ. അവിടെ നവീകരണത്തിന് ‘ഐക്യം’ എന്നൊന്ന് അനുപേക്ഷണീയമാണ്. സംഭാഷണങ്ങൾക്ക്/ആലോചനകൾക്ക്/മനനത്തിന്/ധ്യാനത്തിന് അവിടെയാണിനി മന്ദോഷ്ണം മാറേണ്ടത്. രൂപതകളും വ്യക്തിസഭകളും സന്യാസസമൂഹങ്ങളും ചേർന്നുള്ള മുൻകൈയുകളാണ് വിശ്വാസപരിശീലനത്തിലും യുവജന-അല്മായ-സന്ന്യാസ ആഭിമുഖ്യങ്ങളിലും ഇനി ആവശ്യം.

ഒരു പി.ഒ.സി. കെട്ടിടമോ ഒരു ആമോസ് സെന്ററോ കൊണ്ട് തീരുന്നതല്ല അത്. ‘ഇക്കണോമിക്കലി വയബൾ’ ആയ കുറെ കോളജും ആശുപത്രിയും മാറ്റിനിറുത്തിയാൽ, പുതിയ തലമുറകളുടെ പുതിയ ലോകത്തിൽ സഭ ഒന്നിനൊന്ന് അപ്രസക്തമാകുന്ന കാര്യം വ്യക്തി-കുടുംബ-ഇടവക-രൂപത തലങ്ങളിൽ കൈകാര്യം ചെയ്തു തീർക്കാവുന്നതല്ല. അതിലുമുയർന്ന തലത്തിൽത്തന്നെ ”കൂട്ടായ നവീകരണവിചിന്തനം” വേണം. മുകൾത്തട്ടിൽ പാപ്പ കൊണ്ടുവരുന്ന സിനഡൽ ചൈതന്യം, താഴെ പേരിനുള്ള കൂടിയാലോചനയും ചടങ്ങിനുള്ള പാസ്റ്റൽ കൗൺസിൽ യോഗങ്ങളുമായി ഒതുങ്ങാനുള്ളതല്ല. കൂടുതൽ ശബ്ദമുണ്ടാക്കുന്നതിൽ വീരന്മാരായവർ അരങ്ങുവാഴുന്ന രാഷ്ട്രീയജനാധിപത്യമാകാനുള്ളതുമല്ല അത്.

സഭയുടെയും സഭാസ്ഥാപനങ്ങളുടെയും സാമൂഹിക ഇടപെടലുകൾക്ക് ആധാരമാവേണ്ട സാമൂഹികപ്രബോധനം കോൾഡ് സ്റ്റോറേജിൽനിന്നു പുറത്തുവരാൻ സമയമായി.

വിശ്വാസത്തിന്റെ സാമൂഹികമാനത്തിന്റെ കാര്യത്തിൽ വിശ്വാസികൾക്കിടയിൽ ഒരു പുനർവിദ്യാഭ്യാസ പരിപാടിക്കു നേരമായി. പുതുതലമുറകളുടെ പുതിയ ലോകത്തോടു സംവദിക്കാൻ സെമിനാരി ദൈവശാസ്ത്രം ഭാഷ മാറേണ്ട ഘട്ടമായി. അതനുസരിച്ചു വൈദികർക്കിടയിലും വേണം പുനർവിദ്യാഭ്യാസ സംവിധാനം. ഏതെങ്കിലും രൂപതയ്‌ക്കോ വ്യക്തിസഭയ്‌ക്കോ മാത്രമായി രൂപകല്പന ചെയ്യാവുന്ന കാര്യമല്ല ഇതൊന്നും. അതിനുള്ള വിഭവശേഷി ഒറ്റയ്‌ക്കൊറ്റയ്ക്ക് ആർക്കുമില്ല. ഒരുമിച്ചാൽ എല്ലാമുണ്ട്.

യാഥാർഥ്യബോധത്തോടെ പ്രത്യാശാപൂർണമായി ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനു കേരളത്തിലെ സഭയെ സഹായിക്കുവാൻ ഫ്രാൻസിസ് പാപ്പയുടെ സന്ദേശത്തെക്കാൾ മികച്ചതൊന്നും കണ്ടുകിട്ടിയിട്ടില്ല. അതിനാൽ, കേരള കത്തോലിക്കരുടെ ആശയവിനിമയ മാധ്യമങ്ങളും പ്രസംഗപീഠങ്ങളും ഏറെയൊന്നും പ്രതിധ്വനിപ്പിക്കാത്ത പാപ്പയുടെ വാക്കുകൾ കുറച്ചു ദീർഘമായിത്തന്നെ ഞങ്ങൾ ഇവിടെ പുനഃപ്രകാശിപ്പിക്കുന്നു (മലയാളം ഹൈലൈറ്റുകളോടെ):

A hopeless reading of reality cannot be termed realistic: Pope Francis

“Brothers and sisters, the reflection on crisis warns us against judging the Church hastily on the basis of the crises caused by scandals past and present. The prophet Elijah can serve as an example. Giving vent to his frustrations before the Lord, Elijah presented him with a tale of hopelessness: “I have been very zealous for the Lord, the God of hosts; for the Israelites have forsaken your covenant, thrown down your altars, and killed your prophets with the sword. I alone am left; and they are seeking my life, to take it away” (1 Kings 19:14).

“Often our own assessments of ecclesial life also sound like tales of hopelessness. Yet a hopeless reading of reality cannot be termed realistic. Hope gives to our assessments an aspect that in our myopia we are often incapable of seeing. God replied to Elijah by telling him that reality was other than what he thought: “Go, return on your way to the wilderness of Damascus… Yet I will leave seven thousand in Israel, all the knees that have not bowed to Baal, and every mouth that has not kissed him” (1 Kings 19:15, 18). It was not true that Elijah was alone; he was in crisis. God continues to make the seeds of his kingdom grow in our midst.

“Our times have their own problems, yet they also have a living witness to the fact that the Lord has not abandoned his people. The only difference is that problems immediately end up in the newspapers; this has always been the case, whereas signs of hope only make the news much later, if at all.

പ്രശ്‌നങ്ങൾ പത്രത്തലക്കെട്ടുകളിൽ ഒടുങ്ങും. പ്രത്യാശയുടെ അടയാളങ്ങൾ വാർത്തയായാൽപ്പോലും, അതു വളരെ വൈകിയായിരിക്കും.

“When the Church is viewed in terms of conflict — right versus left, progressive versus traditionalist —she becomes fragmented and polarized, distorting and betraying her true nature. She is, on the other hand, a body in continual crisis, precisely because she is alive. She must never become a body in conflict, with winners and losers, for in this way she would spread apprehension, become more rigid and less synodal, and impose a uniformity far removed from the richness and plurality that the Spirit has bestowed on his Church.

ജീവനുള്ളതുകൊണ്ട് നിരന്തര പ്രതിസന്ധിയിൽ (crisis) കഴിയുന്ന ശരീരമാണു സഭ. എന്നാൽ അതു സംഘർഷത്തിൽ (conflict) അല്ല.

“The newness born of crisis and willed by the Spirit is never a newness opposed to the old, but one that springs from the old and makes it continually fruitful. Jesus explains this process in a simple and clear image: “Unless a grain of wheat falls into the earth and dies, it remains just a single grain; but if it dies, it bears much fruit” (Jn 12:24). The dying of a seed is ambivalent: it is both an end and the beginning of something new. It can be called both “death and decay” and “birth and blossoming”, for the two are one. We see an end, while at the same time, in that end a new beginning is taking shape.

ധാന്യമണി നിലത്തുവീണ് അഴിയുന്നത് ഒരേസമയം മരണവും ജനനവുമാണ്; അഴുകിത്തീരലും പൂത്തുലയലുമാണ്.

“In this sense, our unwillingness to enter into crisis and to let ourselves be led by the Spirit at times of trial condemns us to remaining forlorn and fruitless, or even in conflict. By shielding ourselves from crisis, we hinder the work of God’s grace, which would manifest itself in us and through us. If a certain realism leads us to see our recent history only as a series of mishaps, scandals and failings, sins and contradictions, short-circuits and setbacks in our witness, we should not fear. Nor should we deny everything in ourselves and in our communities that is evidently tainted by death and calls for conversion.

“Everything evil, wrong, weak and unhealthy that comes to light serves as a forceful reminder of our need to die to a way of living, thinking and acting that does not reflect the Gospel. Only by dying to a certain mentality will we be able to make room for the newness that the Spirit constantly awakens in the heart of the Church. The Fathers of the Church were well aware of this, and they called it “metanoia”.

ചില മനോഭാവങ്ങളെ മരിക്കാൻ വിട്ടെങ്കിലേ, സഭാഹൃദയത്തിൽ അരൂപി സദാ വിടർത്തുന്ന നവീനതയ്ക്ക് ഇടമൊരുക്കാൻ കഴിയൂ.

“Every crisis contains a rightful demand for renewal and a step forward. If we really desire renewal, though, we must have the courage to be completely open. We need to stop seeing the reform of the Church as putting a patch on an old garment, or simply drafting a new Apostolic Constitution. The reform of the Church is something different.

പഴയ കുപ്പായത്തിൽ ഒന്നോ രണ്ടോ തുണിക്കഷണം തുന്നിച്ചേർക്കുന്നതല്ല സഭാനവീകരണം.

“It cannot be a matter of putting a patch here or there, for the Church is not just an item of Christ’s clothing, but rather his Body, which embraces the whole of history (cf. 1 Cor 12:27). We are not called to change or reform the Body of Christ – “Jesus Christ is the same yesterday, today and forever” (Heb 13:8) — but we are called to clothe that Body with a new garment, so that it is clear that the grace we possess does not come from ourselves but from God. Indeed, “we have this treasure in earthen vessels, to show that the transcendent power belongs to God and not to us” (2 Cor 4:7).

സഭ ക്രിസ്തുവിന്റെ വെറുമൊരു കുപ്പായമല്ല, ശരീരംതന്നെയാണ്. ക്രിസ്തുവിന്റെ ശരീരത്തെ മാറ്റാനല്ല, ആ ശരീരത്തിനു നവീനമായ ഒരു വസ്ത്രം നൽകാനാണു നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്.

“The Church is always an earthen vessel, precious for what it contains and not for how it looks. These days it seems evident that the clay of which we are made is chipped, damaged and cracked. We have to strive all the more, lest our frailty become an obstacle to the preaching of the Gospel rather than a testimony to the immense love with which God, who is rich in mercy, has loved us and continues to love us (cf. Eph 2:4). “If we cut God, who is rich in mercy, out of our lives, our lives would be a lie, a falsehood.

കരുണയിൽ സമ്പന്നനായ ദൈവത്തെ നമ്മുടെ ജീവിതത്തിൽനിന്നു മുറിച്ചുമാറ്റിയാൽ, ജീവിതം പെരുങ്കള്ളമാകും.

“In times of crisis, Jesus warns us against certain attempts to emerge from it that are doomed from the start. If someone “tears a piece from a new garment to put it upon an old garment” the result is predictable: he will tear the new, because “the piece from the new will not match the old”. Similarly, “no one puts new wine into old wineskins; if he does, the new wine will burst the skins and it will be spilled, and the skins will be destroyed. New wine must be put into new wineskins” (Lk 5:36-38).

“The right approach, on the other hand, is that of the “scribe, who has been trained for the kingdom of heaven”, who “is like a householder who brings out of his treasure what is new and what is old” (Mt 13:52). That treasure is Tradition, which, as Benedict XVI recalled, “is the living river that links us to the origins, the living river in which the origins are ever present, the great river that leads us to the gates of eternity” (Catechesis, 26 April 2006). I think of the saying of that great German musician: “Tradition is the guarantee of the future, not a museum, an urn of ashes”. The “old” is the truth and grace we already possess. The “new” are those different aspects of the truth that we gradually come to understand. No historical form of living the Gospel can exhaust its full comprehension.

ഭാവിക്കു കെട്ടിവച്ച ജാമ്യമാണു വിശുദ്ധ പാരമ്പര്യം. അതൊരു മ്യൂസിയമോ ഭസ്മകലശമോ അല്ല.

“If we let ourselves be guided by the Holy Spirit, we will daily draw closer to “all the truth” (Jn 16:13). Without the grace of the Holy Spirit, on the other hand, we can even start to imagine a “synodal” Church that, rather than being inspired by communion with the presence of the Spirit, ends up being seen as just another democratic assembly made up of majorities and minorities. Like a parliament, for example: and this is not synodality. Only the presence of the Holy Spirit makes the difference.

“What should we do during a crisis? First, accept it as a time of grace granted us to discern God’s will for each of us and for the whole Church. We need to enter into the apparent paradoxical notion that “when I am weak, then I am strong” (2 Cor 12:10). We should keep in mind the reassuring words of Saint Paul to the Corinthians: “God is faithful, and he will not let you be tempted beyond your strength, but with the temptation will also provide the way of escape, that you may be able to endure it” (1 Cor 10:13).

“It is essential not to interrupt our dialogue with God, however difficult this may prove. Praying is not easy. We must not tire of praying constantly (cf. Lk 21:36; 1 Thess 5:17). We know of no other solution to the problems we are experiencing than that of praying more fervently and at the same time doing everything in our power with greater confidence. Prayer will allow us to “hope against all hope” (cf. Rom 4:18).

കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിക്കുകയും അതേസമയംതന്നെ നമ്മുടെ ശേഷിക്കൊത്ത് വർധിതവിശ്വാസത്തോടെ പ്രവർത്തിക്കുകയുമല്ലാതെ മറ്റൊരു വഴിയില്ല.

“Dear brothers and sisters, let us maintain great peace and serenity, in the full awareness that all of us, beginning with myself, are only “unworthy servants” (Lk 17:10) to whom the Lord has shown mercy. For this reason, it would be good for us to stop living in conflict and feel once more that we are journeying together, open to crisis. Journeys always involve verbs of movement. A crisis is itself movement, a part of our journey. Conflict, on the other hand, is a false trail leading us astray, aimless, directionless and trapped in a labyrinth; it is a waste of energy and an occasion for evil.

“The first evil that conflict leads us to, and which we must try to avoid, is gossip. Let us be attentive to this! Talking about gossip is not an obsession of mine; it is the denunciation of an evil that enters the Curia. Here in the Palace, there are many doors and windows, and it enters and we get used to this. Gossip traps us in an unpleasant, sad and stifling state of self-absorption. It turns crisis into conflict. The Gospel tells us that the shepherds believed the angel’s message and set out on the path towards Jesus (cf. Lk 2:15- 16). Herod, on the other hand, closed his heart before the story told by the Magi and turned that closedheartedness to deceit and violence (cf. Mt 2:1-16).

“Each of us, whatever our place in the Church, should ask whether we want to follow Jesus with the docility of the shepherds [near the manager] or with the defensiveness of Herod, to follow him amid crisis or to keep him at bay in conflict.

“We cannot see God’s face, but we can experience it in his turning towards us whenever we show respect for our neighbour, for others who cry out to us in their need. For the poor, who are the centre of the Gospel. I think of what that saintly Brazilian bishop used to say: “When I am concerned for the poor, they call me a saint; but when I keep asking why such great poverty exists, they call me a communist”. Let no one willfully hinder the work that the Lord is accomplishing at this moment, and let us ask for the gift to serve in humility, so that he can increase and we decrease (cf. Jn 3:30)…. Please, continue to pray for me, so that I can have the courage to remain in crisis”.

ദൈവത്തിന്റെ മുഖം നമുക്കു കാണാൻ കഴിയില്ല. എന്നാൽ ആവശ്യനേരങ്ങളിൽ നമ്മോടു നിലവിളിക്കുന്നവരോട് ആദരവു കാട്ടുമ്പോഴൊക്കെയും തിരുമുഖം നമുക്ക് അനുഭവിക്കാം.

(Excerpted from Pope’s address to the Roman Curia on 21st December 2020)

Join the Conversation

2 Comments

  1. l. This is note for the original proclammation of gospel. 2 St. Paul’s epistles to Corinths inspiringly explained. It is heart touching. Thank you great teacher.🙏🌷🌷🌷

Leave a comment

Your email address will not be published. Required fields are marked *