പ്രഫ. ലീന ജോസ് ടി.
(യുഗസംക്രാന്തിയിലെ വിചാരമാതൃകാ മാറ്റം – ഭാഗം 3)
പരസ്പരമുള്ള അജ്ഞതയിൽനിന്നും അതിന്റെ ഫലമായ അവിശ്വാസത്തിൽനിന്നും അതിൽനിന്നുണ്ടാകുന്ന ഭയത്തിൽനിന്നും ആ ഭയത്തിന്റെ byproducts (ഉപോല്പന്നങ്ങൾ ) മാത്രമായ വിദ്വേഷം ,ശത്രുത, അനീതി, അശാന്തി എന്നിവയിൽനിന്നും കരുണാർദ്ര സ്നേഹത്തിത്തെക്കുറിച്ചുള്ള അവബോധത്തിലേക്കും ആ സ്നേഹത്തിലുള്ള ഉറച്ച വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും, കമ്യൂണിക്കേഷനിലൂടെ മനുഷ്യബോധത്തിൽ വരുന്ന മാറ്റം. ആ മാറ്റമാണു നമ്മുടെ കാലത്തെ യുഗപരിണാമത്തിന്റെ കാതൽ .
ലോകജനസംഖ്യയിൽ പകുതിയിലേറെയും സോഷ്യൽ നെറ്റ്‌വർക്കുകളിൽ കണക്ടഡ് ആയിക്കഴിഞ്ഞ കഴിഞ്ഞ ദശകം മുതൽ ജനിച്ച ആൽഫാ ജനറേഷൻ (2010 -2024 )ആണ് പുതിയ യുഗത്തിലെ മനുഷ്യപരമ്പരയിലെ ആദ്യ തലമുറ എന്നു പറയാം.
അവർക്കു ഭയം ഇല്ല. ഈ ഭയമില്ലായ്മയാണു പഴയ തലമുറ അവരിൽ കാണുന്ന ഏറ്റവും വലിയ പാപം. സത്യത്തിൽ ഭയം ആണ് ഏറ്റവും വലിയ പാപം. ഒരേ ഒരു പാപം. ഭയത്തിന്റെ വ്യാകരണം വിട്ട് കരുണാർദ്ര സ്നേഹത്തിന്റെ വ്യാകരണം വച്ചു ലോകത്തെയും ജീവിതത്തെയും കാണുക എന്ന ഒരു cross-over നടന്നുകൊണ്ടിരിക്കുന്നു. Uninterrupted Power Supply-ക്ക് UPS-ൽ Change Over നടക്കുന്നതുപോലെ ഇതു അനുഭവപ്പെടാം. Polar opposite or diametrically opposite എന്നു കണ്ടേക്കാവുന്ന തരത്തിലുള്ള രണ്ടു ധാരകൾ ഒരുമിച്ചു ജീവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം.
വലിയ momentum -ൽ ഓടി വന്ന, ഭയത്തെ അടിസ്‌ഥാനപ്പെടുത്തിയുള്ള ഒരു ലോക ക്രമം പതിയെ fade out ആയിക്കൊണ്ടിരിക്കുന്നു. അതിന്റെ കൂട്ടത്തിൽ വേറെയൊരു ക്രമം സ്നേഹത്തിൽ കേന്ദ്രീകരിച്ച് fade in ചെയ്തു തെളിഞ്ഞുവരുന്നു . രണ്ടും ഒരുമിച്ചു നടക്കുന്ന ഒരു translation-ന്റെ സമയമാണിത്. ഇത് turmoil ആയി അനുഭവപ്പെടാം; chaos ആയി അനുഭവപ്പെടാം. ഈ മാറ്റത്തിന്റെ മുഹൂർത്തത്തെ മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച paradigm പ്രസവത്തിന്റേതാണ്. ഒരു പുതിയ ലോകത്തിന്റെ delivery നടക്കുകയാണ്. വേദനയും ആനന്ദവും ഒന്നുചേരുന്ന നിമിഷം.
വളർച്ച /മാറ്റം/ പരിണാമം- ഇവ ഒരേസമയം compassionate ആയും critical ആയും നിരീക്ഷിക്കാൻ ഏറ്റവും പറ്റിയ ഇടം നമ്മൾ കുഞ്ഞുങ്ങളുമായി ഇടപെടുന്ന ഇടംതന്നെ: കുടുംബം. ഇപ്പോഴത്തെ കുഞ്ഞുങ്ങളിൽ വരുന്ന മാറ്റം – ആത്മബോധം, ധൈര്യം, ഇഷ്ടങ്ങൾ നേരേപറയുന്ന രീതി, സ്നേഹത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്ന രീതി – ഇതെല്ലാം കണ്ട് മാതാപിതാക്കൾ അമ്പരക്കാറുണ്ട് .
പുതുതലമുറകളെക്കുറിച്ചു മുതിർന്നവർക്കുള്ള പരാതികൾ ഞാൻ ഇവിടെ എടുത്തു പറയേണ്ടതില്ല. പുതിയ കുഞ്ഞുങ്ങളുമായി സന്തോഷത്തിൽ ഒരുമിച്ചു ജീവിക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. നാം നമ്മെ update ചെയ്യുകയും upgrade ചെയ്യുകയും ചെയ്യുമ്പോൾ അവരെക്കുറിച്ചും ലോകത്തെക്കുറിച്ചും നമുക്കു പ്രത്യാശ വളരും.
പുതുതലമുറ കുഞ്ഞുങ്ങൾക്കു സ്നേഹംതന്നെയായ ദൈവത്തിൽ വിശ്വാസം ഇല്ലാതായതല്ല ; സ്‌നേഹത്തെക്കുറിച്ചുള്ള സങ്കൽപ്പനംതന്നെ മാറിയതാണ്. സ്‌നേഹത്തെക്കുറിച്ചുള്ള പഴയ തലമുറയുടെ perception (ഗ്രാഹ്യം) പുതുതലമുറയുടെ പുതിയ perception-ന് ഇണങ്ങാത്തതായിത്തീർന്നതാണ്; പഴഞ്ചനായതാണ്. പഴയവരുടെ സോപാധിക സ്‌നേഹവും (Conditional love) പുതിയവർ കാണുന്ന നിരുപാധിക സ്‌നേഹവും (Unconditional love) തമ്മിലുള്ള ഒരു mismatch ആണ് പ്രശ്നം.
ഈ പ്രതിസന്ധി വരുന്നത് നമ്മുടെ കാലഹരണപ്പെട്ട ഒരു ലോകവീക്ഷണത്തിൽ നിന്നാണ് . ആഗോളമായി പരസ്പരം ബന്ധിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തെക്കുറിച്ചുള്ള അപര്യാപ്തമായ ഒരു വീക്ഷണം – an outdated perception of reality – വഴി വരുന്ന പ്രതിസന്ധിയാണിത്. An inadequate, irrelevant perception. മുതിർന്നവരായ നമുക്ക് myopia (ഹ്രസ്വദൃഷ്ടി )പിടിച്ചതുപോലെയാണ് . Existential myopia, മാറ്റം ഉൾക്കൊള്ളുന്നതിനു തടസ്സമാണ്. ഇപ്പോൾ കാണുന്നതുമാത്രമേ ഞാൻ വിശ്വാസിക്കൂ എന്നു പറയുമ്പോൾ, വിട്ടുകളയാൻ പേടിക്കുന്ന എന്തോ ഒരു പിടിത്തം അവിടെയുണ്ട് .
ഇനി നമ്മൾ വിട്ടുകൊടുത്തില്ലെങ്കിലും വിട്ടുകൊടുക്കുന്നവരിലൂടെ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കും; ലോകം മാറിക്കൊണ്ടിരിക്കും.
ഭയപ്പെടേണ്ട എന്ന സദ് വൃത്താന്തത്തിൽ വിശ്വസിക്കുന്ന പുതുതലമുറകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴയ മനുഷ്യർ ദൈവം എന്നു വിളിച്ചിരുന്നത് നിരുപാധിക സ്നേഹമാണെന്ന്, അൻപ് തന്നെ ആണെന്ന്, നമ്മൾ പഠിപ്പിക്കാതെതന്നെ മനസ്സിലാക്കാൻ കഴിവുള്ള, ബോധവികാസമുള്ള കുഞ്ഞുങ്ങൾ ലോകത്തിൽ ഉണ്ടാകുന്നു. അവർ നമ്മെ ബൈപാസ് ചെയ്‌തു തിരിഞ്ഞകന്നു പൊയ്ക്കൊള്ളും. അത് അവർക്കു നാശമല്ല. നാശത്തിലേക്കല്ല അവർ നീങ്ങുന്നത്. മാറ്റത്തിലൂടെ അവർ അതിജീവിക്കുകയാണ് .
Victor Hugo പറഞ്ഞതുപോലെ
No Army can stop an idea
Whose time has come.
ദൈവം നിരുപാധിക സ്നേഹമാണെന്നും ആ സ്‌നേഹം എല്ലാ മനുഷ്യരിലുമുണ്ടെന്നും ഉറച്ചുവിശ്വസിക്കുന്ന കുഞ്ഞുങ്ങൾ പിറന്നിരിക്കുന്നു. പിന്തുടർന്നുപോന്ന ആചാരങ്ങളും രീതികളും പാരമ്പര്യങ്ങളും വള്ളിപുള്ളി വിടാതെ തുടരുന്നതല്ല അച്ചടക്കം. കാലത്തിനനുസരിച്ചും കഴിവിനനുസരിച്ചും അവർ പൊട്ടിച്ചെറിയും അനാവശ്യ ചങ്ങലകൾ.
വിചാര മാതൃകകളുടെ (paradigms) മാറ്റം ആവശ്യപ്പെടുന്ന പുതിയ കുഞ്ഞുങ്ങളുടെ പുതുയുഗത്തെക്കുറിച്ചു മണിക്കൂറുകൾ സംസാരിക്കേണ്ടിവരും. മനുഷ്യകുലത്തിന്റെ സാമൂഹിക പരിണാമദിശ കമ്മ്യൂണിക്കേഷനിലൂടെയുള്ള കമ്മ്യൂണിയനിലേക്ക്, ഒരുമയിലേക്ക്, ഉള്ളതാണ് എന്ന ദർശനം ജോസ് ടി. തോമസ് ‘ഭാവിവിചാര’ പുസ്തകപരമ്പരയിലൂടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഈ വഴിയിലേക്ക് എത്തുന്നതിനു സാമൂഹിക ശാസ്ത്രങ്ങളും മതചരിത്രവും ശാസ്ത്രചരിത്രവും മറ്റു സാംസ്കാരിക പഠനങ്ങളും ജോസ് ടി.ക്ക് ഉപകരണങ്ങളായി.
ഭൂഗോളത്തിനുമേൽ ഒരു ആവരണം പോലെ ആയിട്ടുള്ള വിവര ശൃംഖലകളിലൂടെ പുതിയ കുഞ്ഞുങ്ങളിൽ ഉപാധിരഹിത സ്നേഹത്തിന്റെ അവബോധം (awareness of unconditional love) സ്‌ഥിരീകരിക്കപ്പെടുന്നതിന്റെ ചരിത്രവും വൈജ്ഞാനിക യുക്തികളും ജ്ഞാനയുക്തികളും ജോസ് ടി അവതരിപ്പിക്കുന്നു. നമ്മുടെ ദൈവബോധത്തെ സ്നേഹമസൃണമാക്കുന്ന അൻപാർന്ന ഒരു വിശകലനം ‘കുരിശും യുദ്ധവും സമാധാനവും’ എന്ന കൃതിയിൽ അദ്ദേഹം നടത്തുന്നുണ്ട്. ഞാൻ production co-ordinator ആയിരുന്ന ആ പുസ്‌തകത്തിന്റെ കൂടി വെളിച്ചത്തിലാണ് ഈ അവതരണം ഞാനിവിടെ നടത്തിയത്.
(അവസാനിച്ചു).