പുതിയ കാലത്തേക്ക് ഒരു ഫാമിലി കമ്യൂണിയൻ നെറ്റ്‌വർക്ക്

കുഞ്ഞുങ്ങളോടു കൂടുതൽ സംഭാഷണം നടത്തുകയോ അതിന് ആത്മാർത്ഥമായി ആഗ്രഹിച്ചു പരിശ്രമിക്കുകയോ ചെയ്യുന്ന മാതാപിതാക്കളെയും അധ്യാപകരെയുമാണ് Family Communion Network സംബോധന ചെയ്യുന്നത്. ഒരു യുഗമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ന് പുതുതലമുറയുമായി സഹയാത്ര (accompany) ചെയ്യാൻ മുതിർന്ന തലമുറയെ സഹായിക്കുന്ന വ്യൂസ്‌പേപ്പർ ആണ് ഈ നെറ്റ്‌വർക്കിനു മുൻകൈ എടുത്തത്.