ഇക്വിറ്റിയും ഈക്വാലിറ്റിയും / Equity & Equality

സ്ത്രീ ബോധോദയത്തിന്റെ (Women Enlightenment) ആവശ്യകതയെക്കുറിച്ച് ഒരു സെമിനാറിൽ ഞാൻ സംസാരിച്ചുകഴിഞ്ഞപ്പോൾ പ്രശസ്തനായ ഒരു പ്രഫസർ സദസ്സിൽനിന്ന് എഴുന്നേറ്റു. Gender Equity ആണ് ശരി, Gender Equality അല്ല എന്നു വളരെ ഉറപ്പോടെ അദ്ദേഹം പ്രഖ്യാപിച്ചു. Gender, Gender Equity, Gender Equality – ഇവയെക്കുറിച്ചുള്ള ധാരണകൾ സമൂഹത്തിൽ ഇനിയുമെത്ര വ്യക്തമാകാനിരിക്കുന്നു. പഴയ തലമുറയിലെ പലരും ‘തുല്യത ‘ എന്ന ആശയത്തിൽ മുന്നേറുന്നുണ്ട്. പക്ഷേ, ശീലമെന്നതുപോലെ പഴയ വിചാര മാതൃകകളും ആചാരരീതികളും നയസമീപനങ്ങളും അവർ പിന്തുടർന്നുപോരികയും ചെയ്യുന്നു. …

നിരുപാധിക സ്നേഹത്തിലേക്ക് വിശ്വാസം വിടരുന്ന ആവാസവ്യവസ്ഥ

പ്രഫ. ലീന ജോസ് ടി Ecosystems that foster unconditional love നിരുപാധിക കരുണാർദ്രസ്‌നേഹം (Unconditional Merciful Love) എന്ന പാരഡൈമിൽ ജീവനെയും ജീവിതത്തെയും കണ്ടെത്തുക. അതിനുള്ള വ്യൂസ്‌പേപ്പർ സെഷനുകളുടെ തുടക്കത്തിൽ കഴിഞ്ഞയാഴ്ച ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണു ചെയ്തത്: മാറിയ ലോകത്തിന്, പുതിയ യുഗത്തിന്, നിരുപാധിക കരുണാർദ്രസ്‌നേഹത്തിന്റെ നല്ല വർത്തമാനമല്ലേ വേണ്ടത്? അതു വേണ്ട എന്ന് ആരും പറഞ്ഞില്ല. അത്തരത്തിലുള്ള സ്‌നേഹം അനുഭവിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യാനുള്ള ആഗ്രഹത്തിലാണു നാമെല്ലാവരും. പക്ഷേ, പലപ്പോഴും പറ്റുന്നില്ല. പറ്റുന്നതിന് എന്താണു …

ആത്മാവു സഭകളോടു പറയുന്നത്

പ്രൊഫ. ലീന ജോസ് ടി. സോവ്യറ്റ് സാമ്രാജ്യം തകർന്ന് ഇരുധ്രുവ ലോകം ഇല്ലാതാവുകയും വേൾഡ് വൈഡ് വെബ്ബ് നിലവിൽ വന്ന് ആശയവിനിമയത്തിന്റെ ആഗോളവത്കരണം അത്യുച്ചിയിലെത്തുകയും ചെയ്ത 1990-കളുടെ തുടക്കംമുതലുള്ള തലമുറകളെയാണ് ‘പുതിയ തലമുറക്കാർ’ (New Gen) എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. അതിൽ ആദ്യതലമുറ മാതാപിതാക്കളായിത്തുടങ്ങിയിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വളർന്ന് മാതാപിതാക്കളായിത്തീരുമ്പോഴാണു പുതിയ തലമുറകളിലൂടെ സംഭവിക്കുന്ന യുഗമാറ്റത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യാപരവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആഗോളമാറ്റങ്ങളുടെ വളർച്ചമുറ്റിയ ഒരു രൂപം കാണാനാവുക. എങ്കിലും അതിന്റെ ഏകദേശം നമ്മുടെ കൺമുന്നിലുണ്ട്.

പോപ്പ് ഫ്രാൻസിസിന്റെ ന്യൂജെൻ

യുവജനങ്ങൾക്കായുള്ള 2018 സിനഡിനു തൊട്ടുമുമ്പ്എസ്റ്റോണിയ സന്ദർശനവേളയിൽ സെപ്റ്റംബർ 25-ന്ടാളിനിൽ എല്ലാ സഭകളിലെയും ചെറുപ്പക്കാരോട്ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗം, പുതിയ തലമുറകളുടെ പുതിയ ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വ്യക്തമാക്കുന്നു. പ്രസക്ത ഭാഗങ്ങൾ ചുവടെ: ”പ്രിയപ്പെട്ട യുവതീയുവാക്കളേ, നിങ്ങൾക്കു ചുറ്റുമുള്ള മുതിർന്നവർ നിങ്ങളിൽനിന്ന് എന്താഗ്രഹിക്കുന്നുവെന്നോ എന്തു പ്രതീക്ഷിക്കുന്നുവെന്നോ പലപ്പോഴും അവർക്കറിയില്ല.ചിലപ്പോൾ, നിങ്ങളെ സന്തോഷവതികളും സന്തോഷവാന്മാരുമായി കാണുമ്പോൾ അവർ ജാഗരൂകരാകുന്നു. അല്ലെങ്കിൽ ചിലപ്പോൾ, നിങ്ങളെ ദുഃഖിതരായി കാണുമ്പോൾ അവർ ആ ദുഃഖം പുനർജീവിപ്പിക്കുന്നു.