ആത്മാവു സഭകളോടു പറയുന്നത്

പ്രൊഫ. ലീന ജോസ് ടി. സോവ്യറ്റ് സാമ്രാജ്യം തകർന്ന് ഇരുധ്രുവ ലോകം ഇല്ലാതാവുകയും വേൾഡ് വൈഡ് വെബ്ബ് നിലവിൽ വന്ന് ആശയവിനിമയത്തിന്റെ ആഗോളവത്കരണം അത്യുച്ചിയിലെത്തുകയും ചെയ്ത 1990-കളുടെ തുടക്കംമുതലുള്ള തലമുറകളെയാണ് ‘പുതിയ തലമുറക്കാർ’ (New Gen) എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. അതിൽ ആദ്യതലമുറ മാതാപിതാക്കളായിത്തുടങ്ങിയിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വളർന്ന് മാതാപിതാക്കളായിത്തീരുമ്പോഴാണു പുതിയ തലമുറകളിലൂടെ സംഭവിക്കുന്ന യുഗമാറ്റത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യാപരവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആഗോളമാറ്റങ്ങളുടെ വളർച്ചമുറ്റിയ ഒരു രൂപം കാണാനാവുക. എങ്കിലും അതിന്റെ ഏകദേശം നമ്മുടെ കൺമുന്നിലുണ്ട്.