ഹാർഡ് വർക്കിൽനിന്ന് സ്മാർട്ട് വർക്കിലേക്ക് സൃഷ്ടി തുടരുന്നു; പരിണാമവും

വ്യൂസ്‌പേപ്പർ ടീം ഒന്നുമില്ലാത്തിടത്ത്, കാലം ഇല്ലാതിരുന്ന നേരത്ത് ദൈവം സൃഷ്ടി ആരംഭിച്ചു. ആ സൃഷ്ടികർമ പരമ്പരയിൽ 1380 കോടി വർഷം മുമ്പ് അണ്ഡകടാഹത്തിന്റെ അണ്ഡം ഉണ്ടാവുന്നു. ശാസ്ത്രജ്ഞരിൽ ചിലർ അതിനെ ‘ദൈവകണം’ എന്നു വിളിക്കുന്നു. അഞ്ഞൂറു കോടി വർഷം മുമ്പ് സൗരയൂഥം. നാനൂറ്ററുപതു കോടി വർഷം മുമ്പ് സൗരയൂഥത്തിൽ ഭൂമി. മുന്നൂറ്റെൺപതു കോടി വർഷം മുമ്പ് ഭൂമിയിൽ ജീവകോശം. ഇരുപത്തഞ്ചു ലക്ഷം വർഷം മുമ്പ് ‘ഹോമോ’ എന്ന ജീവജാതി. രണ്ടര ലക്ഷം വർഷം മുമ്പുമുതൽ അതിൽ ‘ഹോമോ …

എപ്പോഴും ഉപവാസത്തിലിരിക്കാം, എപ്പോഴും ആനന്ദിക്കാം

വ്യൂസ്പേപ്പർ ടീം ഈ തലക്കെട്ട് ചിലരെ അമ്പരപ്പിച്ചേക്കാം. അമ്പരപ്പെടേണ്ട, ഉപവാസം എന്ന വാക്കിന്റെ നല്ല അർത്ഥം അങ്ങനെയാണ്. അതനുസരിച്ച് നമ്മുടെ ഉപവാസസങ്കല്പത്തെ ഒന്ന് അഴിച്ചുപഠിച്ചാൽ (unlearn and re-learn), നമ്മുടെ കാഴ്ച മാറും; കാര്യഗ്രഹണം മാറും; മനോഭാവം മാറും; ഓരോ നിമിഷവും നമുക്ക് ആനന്ദിക്കാം എന്നു വരും. മലയാളത്തിലെ ഉപവാസം സംസ്കൃതത്തിൽനിന്നു വന്നതാണ്. സംസ്കൃതത്തിൽ, ഉപവസിക്കുക എന്നു പറഞ്ഞാൽ ചേർന്നിരിക്കുക, അടുത്തിരിക്കുക. ആരോടു ചേർന്ന്? ആരുടെ അടുത്ത്? ഉള്ളിന്റെയുള്ളിൽ ഉള്ള പരമസ്നേഹത്തോടുചേർന്ന്, ആ സ്നേഹത്തിന്റെ അടുത്ത്.