പ്രൊഫ. ലീന ജോസ് ടി. സോവ്യറ്റ് സാമ്രാജ്യം തകർന്ന് ഇരുധ്രുവ ലോകം ഇല്ലാതാവുകയും വേൾഡ് വൈഡ് വെബ്ബ് നിലവിൽ വന്ന് ആശയവിനിമയത്തിന്റെ ആഗോളവത്കരണം അത്യുച്ചിയിലെത്തുകയും ചെയ്ത 1990-കളുടെ തുടക്കംമുതലുള്ള തലമുറകളെയാണ് ‘പുതിയ തലമുറക്കാർ’ (New Gen) എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. അതിൽ ആദ്യതലമുറ മാതാപിതാക്കളായിത്തുടങ്ങിയിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വളർന്ന് മാതാപിതാക്കളായിത്തീരുമ്പോഴാണു പുതിയ തലമുറകളിലൂടെ സംഭവിക്കുന്ന യുഗമാറ്റത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യാപരവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആഗോളമാറ്റങ്ങളുടെ വളർച്ചമുറ്റിയ ഒരു രൂപം കാണാനാവുക. എങ്കിലും അതിന്റെ ഏകദേശം നമ്മുടെ കൺമുന്നിലുണ്ട്.
Tag Archives: pope francis
പ്രത്യാശയില്ലാതെ മനസ്സിലാക്കുന്ന ‘യാഥാർത്ഥ്യം’ യാഥാർത്ഥ്യമല്ല
വ്യൂസ്‌പേപ്പർ ടീം കഴിഞ്ഞ കാലത്തിലെയും വർത്തമാനത്തിലെയും അപവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ കത്തോലിക്കാസഭ എങ്ങനെ അഭിമുഖീകരിക്കുന്നു? ആഗോള സഭയുടെ തലപ്പത്തു ഫ്രാൻസിസ് മാർപാപ്പ നൽകുന്ന മാതൃകയല്ലാതെ കേരളത്തിലെ സഭാസമൂഹത്തിനു നല്ലൊരു പാഠമില്ല. വ്യക്തികൾക്കും കൂട്ടങ്ങൾക്കും പ്രതിസന്ധിയെ (crisis) എങ്ങനെ നന്നായി കാണാൻ പറ്റും എന്നതിന്റെ ഏറ്റവും മികച്ച പാഠമാണ് കോവിഡ് പ്രതിസന്ധിയെ മുൻനിറുത്തി പാപ്പ ലോകത്തിനു നൽകിയിട്ടുള്ളത്. പ്രതിസന്ധിയെന്നാൽ, നമ്മിലെ നെല്ലും പതിരും പാറ്റിക്കൊണ്ട് മാറ്റത്തിനു തയ്യാറാകാനുള്ള അവസരം. വിരുദ്ധപക്ഷങ്ങൾ മുഖാമുഖം നില്ക്കുന്ന ഒരു സംഘർഷാവസ്ഥ (conflict) അല്ലത്. …
Continue reading “പ്രത്യാശയില്ലാതെ മനസ്സിലാക്കുന്ന ‘യാഥാർത്ഥ്യം’ യാഥാർത്ഥ്യമല്ല”
പ്രതിസന്ധിയിൽ കുഴങ്ങുന്നവരോടു പാപ്പ
സുവിശേഷം പറയുന്നതുപോലെ പ്രതിസന്ധികളെ കാണാൻ മറക്കുന്നതുകൊണ്ടു മാത്രമല്ല, സുവിശേഷം ആദ്യംതന്നെ നമ്മെ പ്രതിസന്ധിയിലാക്കുന്നു എന്നതു മറന്നുപോകുന്നതുകൊണ്ടാണ് നമ്മൾ പ്രതിസന്ധികളിൽ കുഴങ്ങുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. നമ്മിലെ നെല്ലും പതിരും പാറ്റപ്പെടുന്ന നല്ല അവസരമാണു പ്രതിസന്ധി (crisis). മനുഷ്യരെ സ്‌നേഹിതരും ശത്രുക്കളുമായി വിഭജിക്കുന്ന സംഘർഷാവസ്ഥയിൽ (conflict) നിന്നു ഭിന്നമാണ് അതെന്നു പാപ്പ പറഞ്ഞു.
പോപ്പ് ഫ്രാൻസിസിന്റെ ന്യൂജെൻ
യുവജനങ്ങൾക്കായുള്ള 2018 സിനഡിനു തൊട്ടുമുമ്പ്എസ്റ്റോണിയ സന്ദർശനവേളയിൽ സെപ്റ്റംബർ 25-ന്ടാളിനിൽ എല്ലാ സഭകളിലെയും ചെറുപ്പക്കാരോട്ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗം, പുതിയ തലമുറകളുടെ പുതിയ ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വ്യക്തമാക്കുന്നു. പ്രസക്ത ഭാഗങ്ങൾ ചുവടെ: ”പ്രിയപ്പെട്ട യുവതീയുവാക്കളേ, നിങ്ങൾക്കു ചുറ്റുമുള്ള മുതിർന്നവർ നിങ്ങളിൽനിന്ന് എന്താഗ്രഹിക്കുന്നുവെന്നോ എന്തു പ്രതീക്ഷിക്കുന്നുവെന്നോ പലപ്പോഴും അവർക്കറിയില്ല.ചിലപ്പോൾ, നിങ്ങളെ സന്തോഷവതികളും സന്തോഷവാന്മാരുമായി കാണുമ്പോൾ അവർ ജാഗരൂകരാകുന്നു. അല്ലെങ്കിൽ ചിലപ്പോൾ, നിങ്ങളെ ദുഃഖിതരായി കാണുമ്പോൾ അവർ ആ ദുഃഖം പുനർജീവിപ്പിക്കുന്നു.
സ്ത്രീനേതൃത്വം കാലത്തിന്റെ അടയാളമാക്കി ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം
പ്രൊഫ. ലീന ജോസ് ടി. ”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് “നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better …
Continue reading “സ്ത്രീനേതൃത്വം കാലത്തിന്റെ അടയാളമാക്കി ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം”