നിരുപാധിക സ്നേഹത്തിലേക്ക് വിശ്വാസം വിടരുന്ന ആവാസവ്യവസ്ഥ

പ്രഫ. ലീന ജോസ് ടി Ecosystems that foster unconditional love നിരുപാധിക കരുണാർദ്രസ്‌നേഹം (Unconditional Merciful Love) എന്ന പാരഡൈമിൽ ജീവനെയും ജീവിതത്തെയും കണ്ടെത്തുക. അതിനുള്ള വ്യൂസ്‌പേപ്പർ സെഷനുകളുടെ തുടക്കത്തിൽ കഴിഞ്ഞയാഴ്ച ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണു ചെയ്തത്: മാറിയ ലോകത്തിന്, പുതിയ യുഗത്തിന്, നിരുപാധിക കരുണാർദ്രസ്‌നേഹത്തിന്റെ നല്ല വർത്തമാനമല്ലേ വേണ്ടത്? അതു വേണ്ട എന്ന് ആരും പറഞ്ഞില്ല. അത്തരത്തിലുള്ള സ്‌നേഹം അനുഭവിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യാനുള്ള ആഗ്രഹത്തിലാണു നാമെല്ലാവരും. പക്ഷേ, പലപ്പോഴും പറ്റുന്നില്ല. പറ്റുന്നതിന് എന്താണു …

പുതിയൊരു ദൈവവിചാരത്തിന്റെ യുഗം

വ്യൂസ്പേപ്പർ ടീം (രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്നു മെത്രാന്മാരും രണ്ടു ഡസൻ വൈദികരും പങ്കെടുത്ത 2022 ഫെബ്രുവരി 9-ലെ വ്യൂസ്‌പേപ്പർ സെഷനിൽ പാരഡൈം ഷിഫ്റ്റ് ഫെസിലിറ്റേറ്റർ പ്രഫ. ലീന ജോസ് ടി. നടത്തിയ അവതരണത്തെ ആധാരമാക്കി) ”ഒരു ആശയത്തിന്റെ സമയം ആഗതമായാൽ എല്ലാ സൈന്യങ്ങളെയുംകാൾ അതു ശക്തമാണ് ” എന്ന് വിക്ടർ യൂഗോ. നിരുപാധികസ്‌നേഹം (Unconditional Love) ആണു ദൈവം. എല്ലാവരെയും ഭയത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്ന നിരുപാധിക സ്നേഹത്തിന്റെ ആ സത്യമാണു യേശുവിൽ സമ്പൂർണ്ണമാക്കപ്പെട്ട ദൈവാവിഷ്‌കരണം. ഇതു …