വിരിയട്ടെ, വിശ്വാസത്തിന്റെ വികസിക്കുന്ന ചക്രവാളങ്ങൾ

വ്യൂസ്പേപ്പർ ടീം

നമുക്കു പറയാം:

” ദൈവസ്നേഹത്തിനു മുന്നിൽ, പരമസ്നേഹത്തെക്കുറിച്ചുള്ള ബോധത്തിനു മുന്നിൽ, ആ അവബോധത്തിനു മുന്നിൽ, അതിന്റെ അനുഭവബോധ്യങ്ങൾക്കു മുന്നിൽ, ഞാനിതാ സ്വയം സമർപ്പിക്കുന്നു…. എന്റെ വിശ്വാസഭാവനയുടെ ചക്രവാളങ്ങൾ വികസിതമാവാനുള്ള എന്റെ ആഗ്രഹം സമർപ്പിക്കുന്നു…

“എന്റെ ഉള്ളിലെ സ്നേഹാത്മാവ് ആകുന്ന അച്ചുതണ്ടിനോടു ചേർന്ന്, അതിനോടു ഭക്തമായി, എന്റെ വിശ്വാസഭാവന വിടരട്ടെ…… I accept the process of change; the process of growth; the continuous process of healing.”

ഭാവന ചെയ്യാൻ മനുഷ്യർക്കുള്ള ശേഷി, മനുഷ്യരിലെ ദൈവികശേഷി ആണ്. Creative power of God ആണത്. The divine power; the divine capacity; the divine creative potential. അതു നമ്മിലുണ്ട്.

ഭാവനയിൽനിന്നാണു സൃഷ്ടി. നല്ല ഭാവനയിൽനിന്നു നല്ല സൃഷ്ടി. ദൈവത്തിന്റെ നല്ല ഭാവനയിൽനിന്ന് എല്ലാം നന്നായി സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ നല്ല ഭാവനയിൽനിന്നു നമ്മൾ നല്ലതു സൃഷ്ടിക്കുമ്പോൾ, ദൈവത്തിന്റെ സൃഷ്ടികർമത്തിൽ പങ്കാളികളാവുകയാണ്. നമ്മൾ ദൈവം സൃഷ്ടിച്ച സഹസ്രഷ്ടാക്കൾ (Created Co-creators) ആവുകയാണ്.

ദൈവത്തെപ്പോലെ നല്ല ഭാവനയിൽനിന്നു നല്ല ലോകം സൃഷ്ടിക്കാനാണു നമ്മൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു കാണുമ്പോൾ, സൃഷ്ടിയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ പഴയ ഭാവനാ ചക്രവാളം നവീകരിക്കപ്പെട്ടു വികസിക്കുന്നു. അതോടെ, സൃഷ്ടിയെയും രക്ഷയെയും പരിപാലനയെയുംകുറിച്ചെല്ലാം പഴയ തലമുറയ്ക്ക് ഉണ്ടായിരുന്ന ചിന്താമാതൃകകൾ(paradigms)തന്നെ മാറുകയാണ്. പലതും നാം അഴിച്ചുപഠിച്ച് (unlearn) പുതുക്കിപ്പഠിക്കേണ്ടിവരുന്നു (re-learn).

അപ്പോൾ നമുക്കു ശാസ്ത്രവെളിച്ചവും സാമൂഹികശാസ്ത്ര വെളിച്ചവുമെല്ലാം ഉൾക്കൊള്ളുന്ന പുതിയ കുഞ്ഞുങ്ങളോടു ചേരാം; അവരുടെ വിശ്വാസഭാവനയോടു ചേരാം. ഉല്പത്തി, മനുഷ്യരുടെ സ്വതന്ത്രബുദ്ധി, മനുഷ്യവീഴ്ചകൾ, അവയുടെ വിളനിലമായ ഭയം, ആ ഭയമകറ്റുന്ന യേശുവിന്റെ നിരുപാധികസ്നേഹത്തിന്റെ (unconditional love) വിശുദ്ധ സുവിശേഷം, ദൈവരാജ്യം, സ്വർഗം, “സ്വർഗത്തിലേതുപോലെ” ഭൂമിയിലും നിറവേറുന്ന ദൈവമനസ്സ്, പുനരുത്ഥാനം, ശരീരങ്ങളുടെ ഉയിർപ്പ്, നിത്യജീവൻ…… – അവയെല്ലാം അപ്പോൾ നമുക്കു നമ്മുടെ ബുദ്ധിയിലും ഹൃദയത്തിലും ഒരുപോലെ തെളിയും; നവമായി തെളിയും. നാം പുതിയ ചിന്താമാതൃകകൾ വച്ചു ചിന്തിക്കും (അത്തരം മാതൃകകൾ തുടർന്നുള്ള പോസ്റ്റുകളിൽ വിശദമായി അവതരിപ്പിക്കും).

അവിടെ നമുക്കു പുതിയ കാഴ്ച കിട്ടും(Acts 9:12). നമ്മുടെ കാഴ്ചപ്പാടു മാറും; മനോഭാവം മാറും; മനസ്സിൽ രൂപാന്തരം (transfiguration/transformation/metamorphosis) നടക്കും. പിന്നെ, കല്പനകളെയോ പ്രമാണങ്ങളെയോ ഭയന്നിട്ടല്ലാതെ, നാം ആത്മാവിന്റെ വെളിച്ചത്തിൽ താനെ കരുണാർദ്രസ്നേഹത്തിന്റെ പ്രവൃത്തികൾ ചെയ്യും. അതിനതിനു നമ്മുടെ ലോകം പുതുതായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും.

ഉവ്വ്, ഇങ്ങനെ ആണ് ഭൂമുഖം നവീകരിക്കപ്പെടുക. ഇങ്ങനെ ആണു ദൈവത്തിന്റെ സൃഷ്ടികർമം അവിരാമം തുടരുക.

പ്രപഞ്ചസൃഷ്ടിവിവരണത്തിന്റ അവസാനഭാഗത്ത്, ദൈവം മനുഷ്യനെ സൃഷ്ടിച്ചതായി ഉൽപത്തി പുസ്തകം പറയുന്നു. അവിടെനിന്ന് അങ്ങോട്ട് മനുഷ്യർവഴി സൃഷ്ടിയും പരിണാമവും തുടരുന്നു. ദൈവപരിപാലന തുടരുകയും ചെയ്യുന്നു – വിശ്വാസഭാവനയുടെ ചക്രവാളങ്ങൾ ചുരുക്കി ഭയത്തിനടിപ്പെട്ട് മനുഷ്യർ സ്നേഹിക്കാൻ മറക്കുമ്പോൾ പോലും.

സൃഷ്ടി തുടർന്നുകൊണ്ടിരിക്കുന്നു – ഉള്ളിൽ നീതിയും സമാധാനവും ആത്മാവിലുള്ള ആനന്ദവും ആകുന്ന ദൈവഭരണം അനുഭവിക്കുന്നവരിലൂടെ. നിരുപാധിക കരുണാർദ്രസ്നേഹം ആയ ദൈവത്തിന്റെ തീർന്നാലും തീരാത്ത സ്നേഹമായിത്തീരലാണു സൃഷ്ടിയും രക്ഷയും പരിപാലനവും.

നാം അതിലാണ്, നമ്മിലെ സ്നേഹാത്മാവിനാൽ.

(ശനിയാഴ്ച തോറും ഇന്ത്യൻ സമയം രാത്രി 8.45-നു Zoom-ൽ നടക്കുന്ന Meditative Communicational Sessions-ൽ പ്രഫ. ലീന ജോസ് ടി. നടത്തിവരുന്ന ധ്യാനാത്മക കാര്യവിചാരങ്ങൾ ആധാരമാക്കി)

Join the Conversation

1 Comment

  1. മനുഷ്യർ അക്ഷരങ്ങൾ എഴുതാനും വയ്ക്കാനും തുടങ്ങിയിട്ട് വെറും 7000 വർഷത്തിൽ താഴെയേ ആയിട്ടുള്ളൂ . ഉല്പത്തി പുസ്തകത്തിന്റെ ബേസ് എന്താണെന്നറിയില്ല . ഏറ്റവും ഉചിതമായതു ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിൽ ഈശ്വര സൃഷ്ടിയെപ്പറ്റിയും പരിണാമത്തെപ്പറ്റിയും സ്വയം ഒരു നിഗമനത്തിലെത്തുന്നതാണെന്നു ഞാൻ വിശ്വസിക്കുന്നു . മത പുസ്തകങ്ങൾ സങ്കല്പിക്കാനുള്ള മനുഷ്യന്റെ ശേഷിയെ പരിപോഷിപ്പിക്കുന്ന ഘടകമാണെന്നല്ലാതെ ആദ്യന്തിക സത്യത്തിന്റെ ഉറവകളാണെന്നു കരുതുക വയ്യ . ഈശ്വരൻ സൃഷ്ടികളിൽ നിന്നും പൂർണമായും മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ പ്രത്യക്ഷത്തിൽ വരാൻ ഇഷ്ടപ്പെടാത്ത ഒരു മഹാ ശക്തിയാണെന്നു ഞാൻ കരുതുന്നു .

Leave a comment

Your email address will not be published. Required fields are marked *