സ്‌നേഹപക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകൾ


ഈ പത്രിക സ്‌നേഹപക്ഷത്തുനിന്ന് ലോകത്തെ നോക്കിക്കാണും. നമുക്കു ചുറ്റും സംഭവിക്കുന്ന മാറ്റം മനസ്സിലാക്കാൻ ശ്രമിക്കും. കുഞ്ഞുങ്ങളെ ഓർത്ത് ആ മാറ്റത്തിൽ നമുക്കു സഹകാരികളാകാം.

മതം, രാഷ്ട്രീയം, സമ്പദ്ഘടന, ഭാഷ തുടങ്ങി മനുഷ്യസംസ്‌കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അഹിംസാത്മകമായ സംഭാഷണത്തിന് (Non-violent conversation) ഉദ്ദേശിക്കപ്പെട്ടതാണു വ്യൂസ്‌പേപ്പർ. ആ സംഭാഷണത്തിലൂടെ സ്ത്രീ-പുരുഷ തുല്യതയുടെ ലോകമാണു തെളിഞ്ഞുവരിക.

സമത്വം ഉറപ്പാക്കുന്ന സാഹോദര്യത്തിലേക്കു പുതുതലമുറകൾ നമ്മെ ക്ഷണിക്കുമ്പോൾ, ആ മാറ്റത്തിനു മുന്നിൽ നമുക്കു വിലങ്ങുതടികൾ ആവാതിരിക്കുകയെങ്കിലും ചെയ്യാം.

ആരോപണപ്രത്യാരോപണങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും പരുഷഭാഷ വിട്ട് സ്‌നേഹഭാഷയിൽ നല്ലതു പറയണമെന്നാണ് ആഗ്രഹം.

പരസ്പരബഹുമാനത്തോടെ, എല്ലാവരുടെയും തുല്യമഹത്ത്വം മാനിച്ച്, പൊതുനന്മയ്ക്കായുള്ള വർത്തമാനങ്ങൾക്ക് അങ്ങനെ ഒരു ഇ-പത്രിക.

നിങ്ങളുടെ വിചാരങ്ങൾ [email protected]ലേക്കു മെയിൽ ചെയ്തു പങ്കുവയ്ക്കാം.
അല്ലെങ്കിൽ, വ്യൂസ്‌പേപ്പറിലെ പോസ്റ്റുകൾക്കു താഴെ ഇംഗ്ലീഷിലോ മലയാളത്തിലോ comment ചെയ്യാം.

(പേരു വയ്ക്കാതെയുള്ള പോസ്റ്റുകൾ വ്യൂസ്‌പേപ്പർ ടീം സംയുക്തമായി തയ്യാറാക്കിയതാണ്)