പ്രഫ. ലീന ജോസ് ടി.
ഒരു പുത്തൻ പുലരിയുടെ ഉദയരശ്മികൾ കണ്ടുതുടങ്ങിയിരിക്കുന്നു എന്ന നല്ല വാർത്തയുടെ ആനന്ദമാണ് എനിക്കു പങ്കുവെക്കാനുള്ളത്. Now is the time for us to understand this change of Epoch, by a compassionate review of our thoughts and beliefs. Now is the time to rise from the dark valley of FEAR-based thoughts and sights to the sunlit path of LOVE-based thoughts and beliefs. Because, from our new generation onwards, humanity is becoming love-based rather than fear- based. We can observe it if we remove our spectacles provided by the negative-news industry and its media.
If winter comes, can spring be far behind എന്ന ചോദ്യം ഓർമ്മയിൽ വരുന്നു.The spring season has already come. It’s exhilarating to be alive in a time of awakening consciousness. It can also be confusing, disorientating and painful. മാറ്റത്തെ വേണ്ടവിധം മനസ്സിലാക്കിയാൽ ആശയക്കുഴപ്പവും വേദനയും മാറും; ഇക്കാലവും വരുംകാലവും ആനന്ദദായകമാവും.
1380 കോടി വർഷം പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ, 450 കോടി വർഷം പഴക്കമുള്ള ഈ ഭൂമിയിൽ, രണ്ടര ലക്ഷം വർഷത്തോളം ‘ആധുനിക മനുഷ്യൻ ‘ എന്ന ലേബലിൽ നാം കഴിഞ്ഞെങ്കിൽ, ഈ കഴിഞ്ഞ 30 -35 വർഷം കൊണ്ട് ഇന്റർനെറ്റ് വഴി നാം connected ആയതോടെ, അങ്ങനെ connectivity-യുള്ള മാതാപിതാക്കളിൽനിന്നു പിറക്കുന്ന പുതു തലമുറകളോടെ, ഭൂമി മുഴുവനുമായി ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു . ഭാഷാപരമോ ദേശീയമോ ആയി മാത്രമല്ല planetary ആയി connected ആയ ഒരു ജീവിസമൂഹമായിരിക്കുന്ന മനുഷ്യർ. Communication-ലൂടെ, അതുവഴി ഒരുമയിലേക്കുള്ള പ്രയാണത്തിലൂടെ, ഉള്ള സാംസ്കാരികവും സാമൂഹികവുമായ മനുഷ്യപരിണാമമാണിത്. കമ്യൂണിക്കേഷൻ വഴി മനുഷ്യരാശിയിൽ വമ്പിച്ച ഒരു സ്നേഹബോധവികാസം നടന്നുകഴിഞ്ഞു എന്നതാണു സത്യം. ലോകമെമ്പാടുമുള്ള പുതുതലമുറകളെ പൊതുവായെടുത്താൽ അതിലെ ഭൂരിപക്ഷം ഇതിനു തെളിവായി എടുക്കാം.
അക്രമത്തിന്റെയും അനീതിയുടെയും വാർത്താസ്ഫോടനംകൊണ്ടു പുറത്തേക്കു കാണാനില്ലാത്ത, അടുത്ത ചരിത്രവസന്തത്തിൽ മാത്രം ദൃശ്യമാകുന്ന ആ പരിണാമം ചരിത്രത്തിന്റെ മണ്ണിനടിയിൽ നടക്കുകയായിരുന്നു. പുതിയ തലമുറകളിലൂടെ, അവരുടെ ലോകത്തേക്കു മാനസാന്തരപ്പെടുന്ന മുതിർന്ന മനുഷ്യരിലൂടെ, സർവ്വരും ഒരുപോലെ ആഗ്രഹിക്കുന്ന നല്ല നാളെയുടെ മുകുളങ്ങൾ പൂക്കളായി വിടർന്നുകൊണ്ടിരിക്കുന്നു. ഇതു കാണാൻ കഴിഞ്ഞാൽ, നമ്മുടെ കണ്ണിലെ നെഗറ്റീവ് വാർത്തകളുടെ തടി എടുത്തുകളഞ്ഞാൽ, നമുക്കും സംതൃപ്‌തിയും സമാധാനവും ആണ് അനുഭവവേദ്യമാകുക.
ഇപ്പോൾ തലമുറകളെ കാലാനുക്രമമായി അടയാളപ്പെടുത്തുന്നത് ഏകദേശം ഇങ്ങനെ ആണല്ലോ :
- Alpha generation: born between 2010 -2024;
- Generation Z: 1995 – 2009;
- Generation Y: 1980 – 1994;
- Generation X: 1965 – 1994.
- Now we are nearing a generational landmark : BETA Generation to be born between 2025 – 2039.
സഹാനുഭാവത്തോടെ ശ്രദ്ധിച്ചുനോക്കിയാൽ, അങ്ങനെ നോക്കാൻ ധൈര്യപ്പെട്ടാൽ, നമ്മുടെ പ്രത്യാശ പൂവണിയുന്നു എന്ന സംതൃപ്തിയിൽ പഴയ തലമുറക്കാർക്ക് (35 -40 വയസ്സ് കഴിഞ്ഞവർക്ക്) ജീവിക്കാം; സംതൃപ്തിയോടെതന്നെ കടന്നുപോകാം. സ്നേഹലോകം ഭൂമിയിൽ സംഭവിക്കുന്നതു കണ്ടെത്തിയതിന്റെ ചാരിതാർഥ്യത്തോടെ കടന്നുപോകാം .
ഇങ്ങനെ ഒരു യുഗമാറ്റവും സ്നേഹലോക സമാഗമനവും അസാധ്യം ആണെന്നു കരുതിയവർക്ക്, തങ്ങൾ വ്യാപരിച്ചുപോന്ന ചിന്താലോകങ്ങളെ സമഗ്രമായി പുനഃപരിശോധന ചെയ്യാൻ ഒരുമ്പെട്ടാൽ ഈ സംതൃപ്‌തി നേടാൻ കഴിയും.
ഒരു compassionate Investigation, സഹാനുഭാവത്തിന്റെ അൻപാർന്ന ഒരു പരിശോധന, ആണ് ഇവിടെ വേണ്ടിവരുന്നത്.
Let us review and re-calibrate our paradigms, our patterns of thoughts about GOD, HUMANS & the UNIVERSE (We have to review our conditioning by religion, education, family and the media). Paradigm എന്നു പറഞ്ഞാൽ a typical example/pattern/model of something. മലയാളത്തിൽ ‘വിചാരമാതൃക’ അല്ലെങ്കിൽ ‘ചിന്താമാതൃക’. ഈ മാതൃകകൾ വച്ചാണു നാം ചിന്തിക്കുന്നത്; നമ്മെയും ലോകത്തെയും കുറിച്ചു ധാരണ നേടുന്നത്.
തുല്യരല്ലാത്ത രാജാവും പ്രജകളും ഉള്ള രാജ്യങ്ങൾക്കു പകരം തുല്യ/മഹത്വമുള്ള മനുഷ്യരുടെ ഒരു ലോകത്തെ നമുക്കിന്നു വിഭാവന ചെയ്യാൻ കഴിയും. പുതിയ യുഗം ഇത്തരം വിഭാവനങ്ങളും ( creative imagination) അതിനിണങ്ങിയ പുതിയ വിചാരമാതൃകകളും ആവശ്യപ്പെടുന്നു .
E.g. a shift from a mechanistic to a holistic and ecological worldview. A change from seeing the world as a machine to understanding it as a network. Evolution is no longer seen as a competitive struggle for existence, but rather as a harmony in which creativity and the constant emergence of novelty are the driving force.
(തുടരും)
Good, and excellent