“സോദരർ സർവരും“: സർവമത – സർവകക്ഷി സാഹോദര്യത്തിലേക്ക് ഒരു ചുവട്: സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹിക ചാക്രിക ലേഖനം – ഫ്രത്തെല്ലി തൂത്തി (Fratelli tutti). സാരസംഗ്രഹം 10 ചിത്രങ്ങളിൽ.
ചാക്രികലേഖനങ്ങളുടെ ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുംനിന്നുള്ള നിരവധി വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും തനിക്കു ലഭിച്ച ഒട്ടേറെ കത്തുകളും രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്രാൻസീസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ച ചാക്രികലേഖനം “സോദരർ സർവരും” (Fratelli Tutti) ഇന്നത്തെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിലൂന്നിക്കൊണ്ട് രാജ്യങ്ങൾ കൂടുതൽ വിശാലമായ ഒരു മാനവികകുടുംബത്തിന്റെ ഭാഗമാകുന്ന സാഹോദര്യദർശനം മുന്നോട്ടുവയ്ക്കുന്നു.
തന്റെ ഏറ്റവും നീളമേറിയ ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒരു പുതിയതരം രാഷ്ട്രീയത്തിനും കൂടുതൽ തുറന്ന ഒരു ലോകത്തിനും പുതുതായുള്ള കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതകൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നു.
ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്ന് ക്രിസ്ത്യൻ സ്‌കൂൾ മതിലുകളിൽ എഴുതിവച്ചതു കണ്ടാണ് ഞാൻ വളർന്നുവന്നത്. ‘ദൈവം സ്‌നേഹമാകുന്നു’ എന്നു പഠിക്കുമ്പോഴും ‘ദൈവഭയം’ ‘ദൈവകോപം’ എന്നീ വാക്കുകൾ എന്നിൽ ഏറെക്കാലം ചിന്താക്കുഴപ്പം സൃഷ്ടിച്ചു.
ഇല്ലാത്ത വിശുദ്ധിയുടെ വിശുദ്ധ പരിവേഷങ്ങൾ ഫലത്തിൽ അശുദ്ധമാണ്. ദൈവാനുഭവത്തിലേക്കും ആന്തരിക വിശുദ്ധിയിലേക്കുമാണ് ഓരോ വിശ്വാസിയും ആഗ്രഹിച്ചടുക്കുന്നത്. എന്നാൽ വിശ്വസനീയമായി കരുതപ്പെടുന്നവ ശിഥിലതയാണ് സൃഷ്ടിക്കുന്നതെങ്കിലോ?
3.1 പുതിയ ലോകത്തിൽ ഇനി ലളിതമായ വിശ്വാസമാണ് ഉണ്ടാവുക. സിമ്പിൾ ഫെയ്ത്ത്! ദൈവശാസ്ത്ര-സാങ്കേതിക പദങ്ങളിൽ കുടുങ്ങിപ്പോകാത്ത വിശ്വാസം.
ഇനി വരുന്ന തലമുറകൾക്കു കരുണാർദ്രസ്‌നേഹത്തിൽ പരിപൂർണ വിശ്വാസമുണ്ടായിരിക്കും. ഉപാധികളില്ലാത്ത ഈ അലിവിനെത്തന്നെയാണ് ദൈവം, ഏലോഹിം, ഏൽ, അള്ള, ബ്രഹ്മം, വിഷ്ണു, ശിവം തുടങ്ങിയ ഏതെങ്കിലുമൊരു സാങ്കേതികപദംകൊണ്ടു പഴയ യുഗത്തിൽ തങ്ങൾ വിളിച്ചിരുന്നതെന്ന്, വേണമെങ്കിൽ, പഴയ തലമുറയിലെ വിവിധ മതസ്ഥർക്ക് പുതിയ തലമുറയോടു പറയാം.
2.1 വ്യാവസായിക ലാഭചിന്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിച്ച വാർത്താമാധ്യമങ്ങൾ തന്ന exceptional and sensational സംഭവവിവരണങ്ങൾ വച്ചാണു പഴയ തലമുറ ഇതുവരെ ലോകം കണ്ടത്. അതിനാൽ മനുഷ്യസമൂഹം അതിവേഗം ഒന്നായിക്കൊണ്ടിരുന്നതു കാണാൻ അവരിൽ ഏറെപ്പേർക്കും കഴിഞ്ഞിരുന്നില്ല (കാർട്ടീഷ്യൻ-ന്യൂട്ടോണിയൻ യാന്തിക ലോകവീക്ഷണത്തിൽ കാണാൻ ബുദ്ധിമുട്ടുള്ള മനുഷ്യബോധ പരിണാമത്തിന്റെ ഒരു കാഴ്ചയാണത്).
സ്‌നേഹാത്മാവിന്റെ പ്രവർത്തനമാണ് ഒരുമ. കഴിഞ്ഞ നൂറ്റാണ്ടൊടുവിലെ ചെറുപ്പക്കാരുടെ നിഷ്‌കളങ്ക പരിശ്രമങ്ങൾകൊണ്ടു വികസിപ്പിക്കപ്പെട്ട വിനിമയസങ്കേതങ്ങളാലാണ് ഈ ഒരുമ അതിവേഗത്തിലായത്.
യേശു ഭൂമിയിൽ ജീവിക്കുമ്പോൾ, അന്നത്തെ ലോകത്തിലെ അറിവിന്റെ രീതികൾ ഏതാണ്ട് ഇങ്ങനെയായിരുന്നു:
ഈ രണ്ടു രീതികൾക്കും അതിന്റെ പരിമിതികളുണ്ടായിരുന്നു; സവിശേഷനന്മകളും. സവിശേഷ നന്മകളെ സംയോജിപ്പിച്ചു മുന്നോട്ടു പോകുന്നതാണ് മാനവ സാംസ്‌കാരികപരിണാമം. സമ്യക്കായ യോജിക്കൽ തന്നെ സംസ്‌കാരം.
യൂറോപ്പിനും ഭാരതത്തിനുമിടയിലൊരിടത്തു ജീവിച്ച കർത്താവിനു ശേഷമുള്ള മാനവ സാംസ്‌കാരികപരിണാമത്തിന്റെ രണ്ടായിരം വർഷത്തിനിടയിൽ അപഥസഞ്ചാരമുണ്ടായി. യൂറോപ്യൻ രീതി അതിന്റെ പരിമിതികളോടെ, കാർട്ടീഷ്യൻ-ന്യൂട്ടോണിയൻ ജീവിതവീക്ഷണവുമായി ലോകം മുഴുവന്റെയുംമേൽ ആധിപത്യത്തിനു ശ്രമിച്ചു എന്നതാണ് ആ അപഥസഞ്ചാരം. അതു കർത്താവിന്റെ അക്കൗണ്ടിലാകുകയും ചെയ്തു.
മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെയല്ല, ഒരു യുഗത്തിന്റെതന്നെ മാറ്റത്തിലൂടെയാണു നാം കടന്നുപോകുന്നത്.
അതു മനസ്സിലാക്കിയില്ലെങ്കിൽ, മനസ്സിലായി എന്നു ഭാവിച്ചാൽത്തന്നെ അതുൾക്കൊള്ളാൻ തയ്യാറല്ലെങ്കിൽ, വ്യക്തികൾ അനുഭവിക്കേണ്ടിവരുന്ന ആന്തരികസംഘർഷം ചെറുതല്ല. വ്യക്തികളിലൊതുങ്ങാതെ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും സാമൂഹികബന്ധങ്ങളുമെല്ലാം വലിഞ്ഞുമുറുകുന്ന തരത്തിലാക്കാൻ കഴിവുള്ള സംഘർഷമാണത്. മാറ്റം അറിയുവാൻ, അംഗീകരിക്കാൻ, ഉൾക്കൊള്ളുവാൻ കഴിയാതെവരുന്നതുകൊണ്ടുള്ള ദുരന്തം.
We are living in a new world: A world of the new generation: A world which is being led by young people too. Not only in technology and art, but in politics, economics and, of course, in religion as well. The change has already been started – atleast from the end of the last century. We can say that we are witnessing “not an epoch of changes, but a change of epochs”: an “epoch change”.