സ്ത്രീശുദ്ധി: ലേവ്യപുസ്തകത്തിൽനിന്നു മുന്നോട്ട്

ഈപ്പൻ മാത്യു, കോഴഞ്ചേരി സ്ത്രീയുടെ അശുദ്ധിയെച്ചൊല്ലി കേരളം മുഴുവൻ വികാരംകൊണ്ട ചില മാസങ്ങളാണ് കടന്നു പോയത്. ആചാര- അനാചാര ചർച്ചകളും ഉയർന്നു. വികാരങ്ങൾക്കു തീ പിടിക്കുകയും വ്രണപ്പെടാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്നിടത്ത് യുക്തിസഹവും ശാസ്ത്രീയവുമായ നിലപാടുകൾ പോലും വാശിയും കക്ഷിരാഷ്ട്രീയവും മാത്രമായി പരിഗണിക്കപ്പെടാം. എങ്കിലും തുറന്നുപറയാൻ മടിച്ചിരുന്ന പല പദങ്ങളും കാര്യങ്ങളും പ്രായഭേദമെന്യേ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കത്തക്കവിധത്തിൽ പരസ്യസംവാദങ്ങളായി മാറിയതു നന്നായി.

മരിക്കാനല്ലാത്ത, ജീവിക്കാനുള്ള ആത്‌മീയത

വ്യൂസ്പേപ്പർ ടീം യേശുവിന്റെ ജീവിതം, അതായത് യേശുവിന്റെ വാക്കും പ്രവൃത്തിയും. അതു നൽകുന്ന ജീവിതസന്ദേശത്തിനപ്പുറം എന്തെങ്കിലും വെളിപാട് ബൈബിളിലുണ്ടോ? ആ വാക്കും പ്രവൃത്തിയും എന്തെന്ന് അറിയുവാൻ ഉപകരിക്കുന്നിടത്താണ് ബൈബിൾവായനയ്ക്ക് അർത്ഥമുണ്ടാകുക. യേശു പറഞ്ഞതും പ്രവർത്തിച്ചതും ചരിത്രത്തിന്റെ എന്തു context-ലാണ് എന്നറിയാൻ യഹൂദ പഴയനിയമം ഉപകരിച്ചേക്കാം. എന്നാൽ, പഴയനിയമത്തിലെ ഏതെങ്കിലും വാക്യങ്ങളെടുത്ത് യേശുവചനങ്ങളെ നമ്മൾ മുക്കിക്കളഞ്ഞാൽ അതു കഷ്ടമല്ലേ?